murder

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന മുന്‍ കപ്യാര്‍ പിടിയില്‍

മലയാറ്റൂര്‍ കുരിശുമുടി വൈദികന്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ(52) കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂര്‍ കുരിശുമുടിയിലെ ഒന്നാംസ്ഥലത്തിന് സമീപമുള്ള ഒരു ഫാമിനടത്ത് നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

മധുവിനെ തല്ലിക്കൊന്നത് തന്നെ; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

അട്ടപ്പാടിയിലെ ആദവാസി യുവാവ് മധു മരിച്ചത് ആള്‍ക്കൂട്ട മര്‍ദ്ദനം കൊണ്ടുതന്നെ. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഇതില്‍ തലക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.

മധുവിനെ അക്രമികള്‍ക്ക് കാട്ടിക്കൊടുത്തത് വനം വകുപ്പുദ്യോഗസ്ഥരെന്ന് സഹോദരി

മോഷണക്കുറ്റം ആരോപിച്ചെത്തിയ അക്രമികള്‍ക്ക് മധുവിനെ കാട്ടിക്കൊടുത്തത് വനം വകുപ്പ് ജീവനക്കാരാണെന്ന് സഹോദരി ചന്ദ്രിക. മധുവിനെ പിടികൂടി കാടിന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ അകംമ്പടിയായി ഫോറസ്റ്റിന്റെ ജീപ്പും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും വെളിപ്പെടുത്തി.

മധുവിനേക്കാള്‍ വിശപ്പ് കൂടുതല്‍ മമ്മൂട്ടിക്ക്

Glint staff

വിശപ്പിന്റെ പേരില്‍ മധു മരണശിക്ഷ ഏറ്റുവാങ്ങിയതിലൂടെ ഒരു സമൂഹത്തിന്റെ ഗുരുതര വിഷയം പൊതു സമൂഹമധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനെ റാഞ്ചിക്കൊണ്ടു പോകാനുള്ള ഇമേജ് വിശപ്പിന്റെ ആധിക്യത്തില്‍ നിന്നാണ് മരിച്ച മധുവിനെ അനുജനായി ദത്തെടുത്തു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനം.

മധുവിനെ തല്ലിക്കൊന്നതാര് ?

Glint staff

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് ഫെബ്രുവരി 22ന്. കെ.എം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം അനിവാര്യമെന്ന സി .പി.എമ്മിന്റെ പ്രഖ്യാപനം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നിന്ന് വന്നത് ഫെബ്രുവരി 23ന്. കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഫെബ്രുവരി 23ന്.

അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം: ഏഴ് പേര്‍ പിടിയില്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ പിടിയില്‍. സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മലയാളിക്ക് സഹോദരനെ തിരിച്ചറിയാനാവുന്നില്ല

Glint staff

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ജ്യേഷ്ഠനെയും കുടുംബത്തെയും ഇല്ലാതാക്കിയ സംഭവമാണ് ഇന്നലെ വൈകുന്നേരം അങ്കമാലിയില്‍  ഉണ്ടായത്. മുപ്പത് വയസ്സ് തികയാത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മുപ്പതിലേറെ തവണ വെട്ടി, ഇല്ലാതാക്കിയ വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ വന്നത്.

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്.

എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറക്കണ്ടം സ്വദേശി  സലിം (26),  മുഹമ്മദ് (20), പാലയോട് സ്വദേശി ഹാഷിം (39), അളകാപുരം സ്വദേശി അമീര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീജീവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി

പോലീസ് കസ്റ്റഡിയിലിരിക്കെ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ടെത്തി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

Pages