murder

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം മൂന്ന് മണിക്ക്

പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയ ഭേദകമായ കാഴ്ചകളാണ് അരങ്ങേറിയത്.

കെവിന്റേത് ദുരഭിമാനക്കൊലയല്ല; 'സാമൂഹ്യ കൊട്ടേഷന്‍ സംഘ' പ്രവര്‍ത്തനം

Glint Staff

കെവിന്റെ കൊലപാതകത്തെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാവും. കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്ന കൊട്ടേഷന്‍ സംഘത്തിന്റെ കടന്നാക്രമണത്തില്‍ ഒന്ന്  മാത്രമാണത്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ പുതിയ രൂപം പ്രാപിച്ചിരിക്കുന്നു.

ഗുജറാത്തില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗുജറാത്തിലെ രാജ്കോട്ടില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മുകേഷ് വാണിയ എന്ന യുവാവാണ് ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. മുകേഷിന്റെ ഭാര്യക്കും മര്‍ദ്ദമേറ്റിട്ടുണ്ട്, അവര്‍ ഗുരുതരാവസ്ഥയിലാണ്.

കണ്ണൂരിലെ കൊലപാതകങ്ങള്‍: ഹര്‍ത്താല്‍ പൂര്‍ണം, ജില്ലയില്‍ കനത്ത സുരക്ഷ

കണ്ണൂരില്‍ സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാഹിയിലെ മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് മരിച്ചത്‌.

വരാപ്പുഴ സംഘര്‍ഷം: യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണക്കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലീസിനെ കണ്ണ് വെട്ടിച്ചെത്തിയ പ്രതികള്‍ ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

വിദേശ വനിതയുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തല്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ് ഉദയന്‍ എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ലിഗയുടെ മരണം കൊലപാതകം, പോലീസ് ഗുരുതര വിഴ്ച വരുത്തി: സഹോദരി

ലാത്വിയന്‍ യുവതി  ലിഗയുടെ മരണം അസ്വാഭികമെന്ന് ആവര്‍ത്തിച്ച് സഹോദരി ഇലീസ്. സാഹചര്യ തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ലിഗയുടെ മരണം കൊലപാതകമാണ് എന്നാണ്. പോലീസ് കേസന്വേഷണത്തില്‍ ഗുരുതര വിഴ്ച വരുത്തിയെന്നും ഇലീസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

മാഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ എസ്. എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

മധുവിന്റെ കൊലപാതകം: കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍; ഏട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.

ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കെ ടി നവീന്‍കുമാര്‍ എന്നയാളെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശിയാണ് നവീന്‍ കുമാര്‍. ഇയാള്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് സൂചന.

Pages