murder

അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി ഐ അനന്ത്‌ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല.

അഭിമന്യുവിന്റെ കോലപാതകം: രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചെന്ന് കോളേജ് പ്രന്‍സിപ്പല്‍ കെ.എന്‍.കൃഷ്ണകുമാര്‍.

വിദേശ വനിതയുടെ മരണം: പോലീസ് അന്വേഷണത്തില്‍ ദുരൂഹത ആരോപിച്ച് സുഹൃത്ത്

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പോലീസ് അന്വേഷണത്തിനെതിരെ സുഹൃത്ത് രംഗത്ത്.  അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പോലീസിന്.....

ഗൗരി ലങ്കേഷ് വധം: പ്രതി കുറ്റസമ്മതം നടത്തി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോറെ(26) കുറ്റം സമ്മതിച്ചു.
തന്റെ മതത്തെ രക്ഷിക്കാനാണ് കൊലപാതകം നടത്തിയത്, കൃത്യം നടത്തുന്ന സമയത്ത്....

കെവിന്റെ കുടുംബത്തിന് വീടുവെക്കാന്‍ 10 ലക്ഷം; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയ കവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കെവിന്‍ വധം: വീഴ്ചവരുത്തിയ പോലീസുകാരെ പിരിച്ചുവിട്ടേക്കും

കെവിന്‍ വധക്കേസില്‍ പ്രതികളായ പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന.ഗാന്ധി നഗര്‍ എസ് ഐ എം.എസ്. ഷിബു അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്.

കെവിന്‍ വധം: കോട്ടയം മുന്‍ എസ്.പിയും ഷാനുവും ബന്ധുക്കളെന്ന് എ.എസ്.ഐ

കെവിന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്നയുടെ ബന്ധുവാണ് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീക്കെന്ന് ആരോപണം. കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കെവിന്റെ കൊലപാതകം: രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

കെവിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകലിന് സഹായം ചെയ്തെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ ബിജു, ഡ്രൈവര്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?

Glint Staff

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.

കെവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ കീഴടങ്ങി

പ്രണയ വിവാഹത്തിന്റെ പേരില്‍ നവവരനായ കെവിന്‍ ജോസഫ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികള്‍  കീഴടങ്ങി. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ് കീഴടങ്ങിയത്.

Pages