Media Freedom

വിമര്‍ശിച്ചാല്‍ ജോലി നഷ്ടമാകുന്ന സ്ഥിതി; മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന നേതാക്കളുടെ പട്ടികയില്‍ മോദിയും

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ലോകത്തിലെ 37 നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പോപുലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്ന പ്രസംഗങ്ങളും വിവരങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളുടെ ഉള്ളടയ്ക്കം നിറയ്ക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ...........

പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ 140-ാം സ്ഥാനത്ത്

ആഗോള പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ സ്ഥാനം വീണ്ടും താണു. കഴിഞ്ഞ ദിവസം പുറത്തുവന്ന 180 രാജ്യങ്ങളുടെ പട്ടികയില്‍ 140-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018ല്‍ 138-ാം സ്ഥാനത്തായിരുന്നു.....................

വ്യാജവാര്‍ത്ത: സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനായിരുന്നു സര്‍ക്കുലറിലെ വ്യവസ്ഥ.

ശ്രീജിത്ത് വിജയന്റെ സാമ്പത്തിക തട്ടിപ്പ്: വാര്‍ത്താ വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ

ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന്  കരുനാഗപ്പള്ളി  സബ് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ് കോടതിയുടെ  വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ഗൗരി തുടക്കവും തുടര്‍ച്ചയും

രണ്‍ജി പണിക്കര്‍

എതിര്‍ക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിയുന്ന ഓരോ വെടിയൊച്ചയിലും വരാനിരിക്കുന്ന ഒരു അപകടകാലത്തിന്റെ മുന്നറിയിപ്പുണ്ട്. തോല്‍പ്പിക്കാനാവാത്തതിനെ തോക്കുകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍  ഒന്നിനെയും ശ്വാശ്വതമായി അവസാനിപ്പിച്ചിട്ടില്ല. ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് !

രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ് നിയമസഭയില്‍ അവതരിപ്പിച്ചു

ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ പാടുള്ളൂ എന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമഭയില്‍ അവതരിപ്പിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

കര്‍ണാടകയില്‍ ഇന്നലെ വെടിയേറ്റു മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യത്താകമാനം ശക്തമായ പ്രതിഷേധമാണുയരുന്നത്.

മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല: ദില്ലി കോടതി

വ്യക്തിഹത്യ നടത്തുന്നതിനോ ഏതെങ്കിലും വ്യക്തിയെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിനോ മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന്  ദില്ലി കോടതി.

മാധ്യമ പ്രവത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ ആക്രോശം : സി പി എം കേന്ദ്രനേതൃത്വത്തിന് അതൃപ്തി

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മുഖ്യമന്ത്രിയുടെ ആക്രോശത്തില്‍ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി

ഹൈക്കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദമടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍

കോടതി റിപ്പോർട്ടിങ് പരിചയമുള്ള നിയമ ബിരുദധാരികൾക്കു മാത്രമായി ഹൈക്കോടതിയില്‍ നിന്ന്‍ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാനുള്ള റഗുലർ,താൽക്കാലിക അക്രഡിറ്റേഷൻ പരിമിതപ്പെടുത്തിക്കൊണ്ടു ഹൈക്കോടതി ഫുൾകോർട്ട് സമിതി വ്യവസ്ഥകൾ ഏർപ്പെടുത്തി.

Pages