Media Ethics

മാധ്യമങ്ങള്‍ക്കിത് അന്തസ്സ് വീണ്ടെടുക്കാനുള്ള അവസരം

Glint Staff

ഒറ്റയ്ക്കും തെറ്റയ്ക്കും പലതുള്ളികളായി മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും വരുത്തിയ ഔചിത്യമില്ലായ്മയുടെ പരിണിത ഫലമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം. ഔചിത്യമില്ലാത്ത പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തന ബഹുമാന്യതയുടെ വിലയിടിക്കുന്ന....

താന്‍ ചെയ്യുന്നതെന്തെന്ന് വിനു വി ജോണ്‍ അറിയുന്നില്ല

Glint Staff

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ തുടക്കത്തില്‍ വളരെ സഭ്യമായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ സരിത കേസ്സിന്റെ കാലത്തോടെ വിനുവിന്റെ ശൈലി മാറി. അതിന് സരിത കേസ്സുമായി ബന്ധമൊന്നുമില്ല. പക്ഷേ ആ കാലത്താണ് മാറ്റം കണ്ടുതുടങ്ങിയത് എന്ന് മാത്രം. ഇപ്പോള്‍ മിക്ക ദിവസവും ഏഷ്യാനെറ്റില്‍ അന്തിച്ചര്‍ച്ച നയിക്കുന്നത് വിനുവാണ്.

ശ്രീനിവാസന്റെ രോഗനില: മാധ്യമങ്ങളെ പഴിക്കുന്നത് അസ്ഥാനത്ത്

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണ്, താമസിയാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. സംശയമില്ല. എന്നാല്‍ ബോധപൂര്‍വം ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായി എന്ന അപവാദ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം വിനീതിനും ഉണ്ടായി.

ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ കാട്ടേണ്ട സമയം

Glint staff

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഓഖി വിഷയത്തെ സര്‍ക്കാരിന്റെ വീഴ്ചയായി അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ആ വീഴ്ചകള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. കടലില്‍ കുടുങ്ങിക്കിടക്കുന്ന വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിലും കരയിലുള്ളവരെ സുരക്ഷിതരാക്കുന്നതിലുമാണ് ശ്രദ്ധ ഊന്നേണ്ടത്.

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

Glint staff

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

സരിത യഥാര്‍ഥ എഡിറ്റര്‍; മാധ്യമങ്ങള്‍ക്ക് നോക്കി പഠിക്കാം

Glint staff

അവര്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളെ ഉപദേശിക്കുന്നു, ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെറും ലൈംഗിക വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി ചര്‍ച്ചചെയ്യരുത്. മറിച്ച് കേരളത്തെ ഇപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു അഴിമതിയേയും അതിന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചായിരിക്കണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന്. എങ്ങനെ ഇതു സംഭവിച്ചു.

മാധ്യമപ്രവർത്തനത്തിൽ അറിഞ്ഞിരിക്കേണ്ട ഒളിവ്-രഹസ്യ വ്യത്യാസം

Glint Staff

മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.