Media and Society

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

കെ.ജി.

നികേഷിനെ പഠിക്കുമ്പോൾ ആൾക്കൂട്ട സ്വാധീനത്താൽ പരുവപ്പെട്ട ആൾക്കൂട്ട സ്വഭാവമുള്ള വ്യക്തിത്വമായി നികേഷ് നമ്മുടെ മുന്നിൽ അവതരിക്കുന്നു. ആദ്യം മാദ്ധ്യമ പ്രവർത്തകനായി. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനായി. നികേഷിലെ ആൾക്കൂട്ടത്തെ നോക്കുമ്പോൾ നാം, മലയാളി, നമ്മളെ തന്നെ നോക്കുന്നു.

എഡിറ്ററെ മദ്യമുതലാളിമാരും മറ്റും പകരം വെക്കുമ്പോള്‍

Glint Staff

മാദ്ധ്യമപ്രവര്‍ത്തനമെന്നത് എഡിറ്ററുടെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ സമിതി അംഗങ്ങളിലൂടെ നടത്തപ്പെടേണ്ട പ്രക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ എന്തു വാര്‍ത്ത എങ്ങിനെ വരണം എന്നു നിശ്ചയിക്കുന്നത് മദ്യവ്യവസായികളും ബ്ലാക്ക് മെയില്‍ തൊഴിലാക്കിയിരിക്കുന്ന യുവതികളുമൊക്കെയാണ്.

ഒരു ഗൂഢാലോചനയും ബാലവേശ്യയും ഹൈക്കോടതിവിധിയും

Glint Staff

സൂര്യനെല്ലി കേസില്‍ 2005-ലെ വിധിന്യായത്തിൽ ഒരിടത്തും ബാലവേശ്യ എന്ന പ്രയോഗം ജഡ്ജിയായിരുന്ന ആര്‍. ബസന്ത് നടത്തിയിട്ടില്ല. എന്നാൽ 2014-ലെ വിധിയെ ചൊല്ലി മാധ്യമങ്ങൾ നടത്തിയ ചർച്ച മുഴുവൻ ആ പ്രയോഗത്തിന്റെ അസ്ഥിരപ്പെടുത്തലാണെന്നുള്ളത് ഉത്‌ഘോഷിച്ചു കൊണ്ടായിരുന്നു. ഇല്ലാത്ത പ്രയോഗത്തെ അസ്ഥിരപ്പെടുത്തുന്ന കമ്പോള ഗൂഡാലോചനയില്‍ പങ്കെടുക്കുന്നവരേയും ഇരകളാകുന്നവരേയും കുറിച്ച്.    

പിള്ളേരുകളി മാദ്ധ്യമപ്രവർത്തനവും പി.സി ജോർജും

Glint Staff

പൊതുസമൂഹത്തിൽ ഉപയോഗിക്കേണ്ട ചുരുങ്ങിയ മര്യാദ പോലും പാലിക്കാൻ അറിയാത്ത ജോർജിന്റെ വാക്കുകൾക്കും അദ്ദേഹത്തിന്റെ വിലയിരുത്തലുകൾക്കും കേരളീയ സമൂഹത്തിൽ എന്താണ് പ്രസക്തി? സ്വയം ബഹുമാനം മാദ്ധ്യമപ്രവർത്തകർക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് പ്രസക്തമാകുന്നത്.

സലോമിയെന്ന കേരളം

Glint Staff

മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ അധമരീതികൾ വന്നാൽ അത് എവിടെ എങ്ങിനെയാണ് ഫലമുണ്ടാക്കുക എന്ന്‍ പ്രവചിക്കാൻ പറ്റില്ല. മാധ്യമ നിയന്ത്രിതമായ ഇന്നത്തെ പശ്ചാത്തലത്തിൽ സലോമിമാരെ ലിംഗഭേദമന്യേ കണ്ടെത്താൻ കഴിയുന്നു. ഇവിടെ ഗതികെട്ട കേരളാംബയുടെ സൗമ്യചിത്രം സലോമിയിൽ കാണാൻ കഴിയുന്നു.

ചവിട്ടും ഗർഭം അലസലും

Glint Staff

ഭാര്യയെ വയറ്റത്തു ചവിട്ടി ഗർഭം അലസിപ്പിച്ചവനെ ഇന്നത്തെ കേരളത്തിലെ കവലയിലൂടെ പോലീസിനു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. കാരണം കവലയിലെ ജനം കൈകാര്യം ചെയ്യും. ആ കൈകാര്യം ചെയ്യുന്ന ജനത്തിന്റെ ജനക്കൂട്ട വൈകാരികതയ്ക്ക് മാധ്യമപ്രവർത്തകരും മാധ്യമങ്ങളും അടിപ്പെടുന്നതു കൊണ്ടാണ് ഗർഭം അലസിപ്പിക്കാൻ ഭർത്താവ് ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്ന് നിസ്സങ്കോചം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുനന്ദയിൽ തരൂരിനൊപ്പം മുഖം നോക്കുമ്പോൾ

Glint Views Service

നിയമങ്ങളുടെ പുറത്തുപോവുകയും നിയമങ്ങൾക്കകത്തു നിന്നു കളിക്കുമ്പോൾ ഉണ്ടാകേണ്ട ഹരവും രസവും ഉണ്ടാകണമെന്ന് വിചാരിക്കുകയും ചെയ്യുമ്പോൾ പിഴക്കുന്ന ജീവിതത്തിന്റെ റിയാലിറ്റി സീരിയലായിരുന്നു ശശി തരൂരിന്റേയും സുനന്ദയുടേയും ജീവിതം.

 

പെൺകരുത്തിന്റെ പ്രതീകം മാറുമ്പോൾ

തെരുവിന്റെ കാഴ്ചപ്പാട് മാധ്യമപ്രവർത്തനത്തിന് പര്യാപ്തമോ? സന്ധ്യയെന്ന സാധാരണ വീട്ടമ്മയുടെ പെരുമാറ്റത്തിലെ ആക്രമണോത്സുകത പെൺകരുത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് സമൂഹത്തിന് ഗുണകരമോ?

ഡി.ജി.പി ഉയര്‍ത്തിയത് മൂല്യബോധവും സാമൂഹ്യവിമര്‍ശനവും

വര്‍ത്തമാന കേരളീയ സമൂഹത്തില്‍ അപ്രത്യക്ഷമായ ചില മര്യാദകളും കാണപ്പെടുന്ന ചില അനഭിലഷണീയ പ്രവണതകളോടുള്ള വിമര്‍ശനവും അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണത്തില്‍ ഉണ്ട്. കോണ്‍ഗ്രസ്-സി.പി.ഐ.എം രാഷ്ട്രീയ തര്‍ക്കത്തിന്റെ കണ്ണടയിലൂടെ കാണേണ്ട ഒന്നല്ല, ഈ പ്രതികരണത്തിലെ മൂല്യബോധവും സാമൂഹ്യവിമര്‍ശനവും.  

സംശയമില്ല, മാധ്യമം തന്നെയാണ് സന്ദേശം

Glint Views Service

ഒളിക്ക്യാമറാമാധ്യമപ്രവർത്തനം ഒരു പ്രവർത്തന സംസ്‌കാരത്തിന്റെ പ്രയോഗമാണ്. തെഹൽക്കയിലൂടെ നഷ്ടമായിരിക്കുന്നത് തേജ്പാലിന്റേയും തെഹൽക്കയുടേയും വിശ്വാസ്യതയല്ല. ആ മാധ്യമ സംസ്‌കാരം പിൻപറ്റുന്ന മാധ്യമങ്ങളുടേയും മാധ്യമപ്രവർത്തകരുടേതുമാണ്.

Pages