ജോളി മലയാളിയും, മലയാളി ജോളിയുമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ജോളിയെ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകാനായി പോലീസ് പുറത്തേക്കിറക്കി.......................
വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.
ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.
അഭിമുഖത്തിന് ആള്‍ക്കാരെ തങ്ങളുടെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തിയിട്ട് പലപ്പോഴും ആക്ഷേപിച്ച് വിടുന്ന രീതി പതിവായിട്ടുണ്ട്. ചിലരൊക്കെ സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന അവസരങ്ങളും അടുത്തിടെ ഉണ്ടായി. ഏതു വലിയ ചോദ്യം വേണമെങ്കിലും ചോദിക്കാം. അതിന് അവരെ ആക്രമിക്കുക എന്ന സമീപനം അപരിഷ്‌കൃതമാണ്.
വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്
. ദിലീപിന്റെ അറസ്റ്റ് മലയാളി പ്രേക്ഷകരെ അവരറിയാതെ തന്നെ ഒരു മാനസിക രോഗത്തിനു സമാനമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ദിലീപിനെയും കൊണ്ട് പോലീസ് പോകുന്ന ഓരോ സ്ഥലത്തും മാധ്യമങ്ങള്‍ പിന്നാലെ കൂടി എന്തോ ജനം അത്യാവശ്യമായി അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാക്കാനെന്ന വണ്ണമാണ് അവരുടെ സമീപനം.
അതിപൈങ്കിളിവത്ക്കരിക്കപ്പെട്ട കേരളസമൂഹത്തിൽ പൈങ്കിളി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, പത്രങ്ങളും ചാനലുകളും, കിട്ടിയ അവസരത്തെ നന്നായി വിൽക്കുന്നതിലൂടെ വിഷയം മാറിപ്പോയിക്കൊണ്ടിരിക്കുന്നു...
മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.
അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു.