Maruti Suzuki

ഒടുവില്‍ 'ജിമ്‌നി'യെ ഇന്ത്യയിലവതരിപ്പിച്ച് മാരുതി

Author: 

Glint Desk

അങ്ങനെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ജിപ്‌സിയുടെ പിന്മുറക്കാരനെ മാരുതി അവതരിപ്പിച്ചു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ജിമ്‌നിയെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്..........

മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു

Author: 

Glint Staff

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം ഘട്ടം ഘട്ടമായി നിര്‍ത്തുന്നു. വ്യാഴാഴ്ചയാണ് കമ്പനി ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം.............

വാഗണ്‍ ആര്‍ സെവന്‍ സീറ്റര്‍ വരുന്നു

Author: 

Glint staff

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. രൂപത്തിലും കരുത്തിലും വലിയമാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് വരുന്നത്. സോളിയോ എന്നു പേരിട്ടിരിക്കുന്ന ഈ സെവന്‍സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

സ്‌പോര്‍ട്ടി ലുക്കില്‍ സെലേരിയോ എക്‌സ്

Author: 

Glint staff

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സെലേരിയോ മുഖം മിനുക്കി ക്രോസ്സ് ഓവര്‍ ഹാച്ച്ബാക്കായി വിപണിയിലെത്തുന്നു. സെലേരിയോ എക്‌സ് എന്ന പേരിലാണ് വാഹനത്തെ മാരുതി പുതുക്കി അവതരിപ്പിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ച ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് മോഷണം പോയ നീല വാഗണ്‍ ആര്‍കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.

മാരുതി സമരത്തിലെ അക്രമം: 31 തൊഴിലാളികള്‍ കുറ്റക്കാരെന്ന് കോടതി

2012 ആഗസ്തില്‍ മാരുതി സുസുക്കി പ്ലാന്‍റില്‍ നടന്ന സമരത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട 31 തൊഴിലാളികള്‍ കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ കുറ്റക്കാരെന്ന് കോടതി. ഹരിയാനയിലെ മനേസറിലെ പ്ലാന്‍റില്‍ നടന്ന അക്രമത്തില്‍ ഒരു മാനേജര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് 18-ന് ശിക്ഷ വിധിക്കും.

 

സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട 117 തൊഴിലാളികളെ കോടതി വിട്ടയച്ചു. ആകെ 148 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. വേതനതര്‍ക്കത്തില്‍ നടന്ന സമരത്തിനിടെയായിരുന്നു 2012 ആഗസ്ത് 18-ന് പ്ലാന്‍റില്‍ തൊഴിലാളികള്‍ അക്രമാസക്തരായത്.