malayalam movie

ഇതാണ് വില്ലത്തരം

ശ്യാം തിയ്യന്‍

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

ഐ.വി ശശി അന്തരിച്ചു

സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. ചെന്നൈയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. 69 വയസ്സായിരുന്നു അദ്ദേഹത്തിന്.

ആദം ജോണ്‍ നിരാശപ്പെടുത്തുന്നു

ഡി.എസ്.തമ്പുരാൻ

സാങ്കേതിക മികവ്, ഉല്‍പ്പാദനച്ചിലവ്, അഭിനേതാക്കള്‍ തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട ഘടകങ്ങള്‍ എല്ലാം ഉള്ള പൃഥ്വിരാജ്രാജ് സിനിമയാണ് ആദംജോണ്‍. പക്ഷേ കഥയും സംവിധായകന്റെ സിനിമാ സങ്കല്‍പ്പവും നിമിത്തം അരോചകമായ ഓണാനുഭവമായി ആദം ജോണ്‍ മാറി.

ഇന്നസെന്റിനറിയില്ല താന്‍ പറഞ്ഞതെന്താണെന്നു പോലും; പഴയ നടിമാരെയും നശിപ്പിച്ചു

നടന്‍ ഇന്നസെന്റ് സ്ത്രീകളെ ആക്ഷേപിക്കുന്ന വിധം സംസാരിച്ചത് എന്താണെന്ന് ഇതുവരെ അദ്ദേഹത്തിന് മനസ്സിലായിട്ടില്ല.യഥാര്‍ഥത്തില്‍ അദ്ദേഹം മലയാള സിനിമയിലെ മുഴുവന്‍ പുരുഷ കേസരികളെയും ഒറ്റ പ്രസ്താവനയിലൂടെ സ്ത്രീലമ്പടന്‍മാരും ബലാല്‍സംഗക്കാരുമാക്കി മാറ്റുകയാണ് ചെയ്തത്.

ആനന്ദത്തോടെ രണ്ട് മണിക്കൂര്‍

ചന്ദന

ചങ്ങാത്തവും പ്രണയവും ജീവിത കാഴ്ചപ്പാടുകളുമൊക്കെ ഇല നിറയെ വിളമ്പി സദ്യയൊരുക്കുകയാണ് ചിത്രം. ഏതെങ്കിലും ഒരു നടനോ, നടിയോ അവരുടെ ഹീറോയിസമോ അല്ല സിനിമ, എല്ലാവരുടെയും, അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതമാണിത്.

നടി കോഴിക്കോട് വിലാസിനി അന്തരിച്ചു

പ്രശസ്ത നാടക, സിനിമാ നടി കോഴിക്കോട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

ട്രാവൽ സിനിമയുമായി സമീര്‍ താഹിര്‍

മലാളത്തിലെ ആദ്യത്തെ ട്രാവൽ മൂവിയെന്ന വിശേഷണവുമായി സമീർ താഹിറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനും സണ്ണിവെയിനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്ക് യാത്രചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുന്നു.

Pages