M Sivasankar

നയതന്ത്ര സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കി: ശിവശങ്കര്‍ 29-ാം പ്രതി

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചത്. എം.ശിവശങ്കറിന് തിരുവനന്തപുരം സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ്...........

സ്പ്രിംഗ്ലറില്‍ ശിവശങ്കറിനെ വെള്ളപൂശി ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട്; പ്രതികരിക്കാനില്ലെന്ന് മാധവന്‍ നമ്പ്യാര്‍

വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കര്‍ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിംഗ്ലര്‍ ഡേറ്റാ കരാര്‍. ശിവശങ്കര്‍ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ കരാറെന്ന് അന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കരാറില്‍ വീഴ്ച ഉണ്ടായെങ്കിലും.............

കള്ളപ്പണക്കേസ്; എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് ഇ.ഡി

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം. കള്ളപ്പണക്കേസിലെ രണ്ടാമത്തെ ഇ.ഡി കുറ്റപത്രമാണിത്. ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍...........

ഡോളര്‍ കടത്ത് കേസ്; എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തു

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്റ്റംസ്. നാലാം പ്രതിയായാണ് ശിവശങ്കറിന്റെ പേര് ചേര്‍ത്തത്. ശിവശങ്കറിന് എതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ്...........

സ്വര്‍ണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസ് സൂപ്രണ്ട് വി.വിവേകാണ് ശിവശങ്കറിന്റെ അറസ്റ്റ്..........

ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്..........

സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

എം.ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍...........

എം.ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

എം.ശിവശങ്കറിനെ 6 ദിവസത്തേക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും തമ്മില്‍ ബന്ധമുണ്ടെന്നും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ വാട്‌സാപ്പ് ചാറ്റിലൂടെ സ്വപ്‌നയ്ക്ക് കൈമാറിയെന്നും ഇ.ഡി കോടതിയില്‍...........

ലൈഫ് മിഷന്‍ കേസ്; എം.ശിവശങ്കര്‍ അഞ്ചാം പ്രതി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ എം.ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്. ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ്........

ഇ.ഡി അന്വേഷണം സര്‍ക്കാരിലേക്കും; നാല് പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

എം.ശിവശങ്കര്‍ മുന്‍കൈ എടുത്ത് നടത്തിയ നാല് വന്‍കിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക. പദ്ധതികളുടെ വിശദാംശങ്ങള്‍............

Pages