LDF Government

തോമസ് ചാണ്ടിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി

തോമസ് ചാണ്ടിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി, പാവപ്പെട്ടവനോടും സര്‍ക്കാരിന് ഇതേ നിലപാടാണോ എന്നും സാധാരണക്കരന്റെ കൈയേറ്റമായിരുന്നെങ്കില്‍ ബുള്‍ഡൗസര്‍ കൊണ്ട് ഇടിച്ചു നിരത്തുമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു

മിനി കൂപ്പര്‍ ജാഗ്രതക്കുറവോ രോഗലക്ഷണമോ ?

Gint Staff

എന്തുകൊണ്ടാണ് ധനശക്തികളും കള്ളക്കടത്തുകാരും ക്രിമിനലുകളും സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ക്ക് ജനായത്ത സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങളിലും എത്താന്‍ കഴിയുന്നു. ജില്ലാതലത്തിലെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തട്ടിപ്പ് കേസിലും തട്ടിക്കൊണ്ട്‌പോകല്‍ കേസിലും പിടിയ്ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു.

തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി എ.ജി യോട് നിയമോപദേശം തേടി

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുമായിന്ധപ്പെട്ട ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ റവന്യൂ മന്ത്രിയ്ക്ക് നല്‍കിയിരുന്നു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനായി  പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഇതു സംബന്ധിച്ച് മന്ത്രിസഭയുടെ ശുപാര്‍ശക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാനാണ് തീരുമാനം.റിപ്പോര്‍ട്ട് ആറ് മാസത്തിനകം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും എന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്

ഡി.ജി.പി ഹേമചന്ദ്രന്‍ പറയുന്നത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റെന്നോ ?

Glint staff

 അന്വേഷണ സംഘത്തെ വയ്ക്കുമ്പോള്‍ അന്നത്തെ സര്‍ക്കറിനൊരു ലക്ഷ്യം ഉണ്ടായിരുന്നു, തങ്ങളുടെ താല്പര്യം രക്ഷിക്കുന്നവരായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്ന്‌. അതിനു വേണ്ടിത്തന്നെയാണ് സമൂഹത്തിന് വിശ്വാസമുള്ള എന്നാല്‍ തങ്ങളുടെ വരുതിക്ക് നില്‍ക്കുമെന്നുറപ്പുള്ള എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയതും.ഇന്നത്തെ സര്‍ക്കാരിന്റെ ലക്ഷ്യവും അതുതന്നെ

മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഈ മാസം അവസാനം മുതല്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങുന്നത്. തോമസ് ചാണ്ടി ബന്ധപ്പെട്ട കായല്‍ കൈയ്യേറ്റത്തില്‍ കളക്ടര്‍  നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഈ അവധിയെടുക്കല്‍ എന്നത് ശ്രദ്ധേയമാണ്.

വേങ്ങരഫലം യെച്ചൂരി നിലപാടിന്റെ സാധൂകരണം

Glint staff

ഇടതുപക്ഷം മതനിരപേക്ഷതയുടെ പേരില്‍ ഒരു വശത്ത് ബി.ജെ.പിയെ എതിര്‍ക്കുകയും, മറു വശത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനെ വര്‍ഗീയവല്‍ക്കരിച്ച് ഇല്ലാതാക്കാനും ശ്രമിക്കുന്നു.ഇടതുപക്ഷം കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് വഴി വളര്‍ത്തുന്നത് ബിജെപിയെ ആണ്.

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് എ.കെ ബാലന്‍

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. എന്നാല്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാര്‍ത്താണ്ഡം കായല്‍ : സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായും നടപ്പിലാക്കണമെന്ന് ഹൈക്കോടതി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

സോളാര്‍ കമ്മീഷന്‍ നടപടി: ഒരു ദിവസം കൂടി സര്‍ക്കാരിന് കാത്തിരിക്കാമായിരുന്നു

Glint staff

ഇത് പ്രത്യക്ഷത്തില്‍ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നു തോന്നുന്നുവെങ്കിലും, പരോക്ഷമായി  ഈ  ദിവസം നടപടി പ്രഖ്യാപിച്ചത് വെറുമൊരു രാഷ്ട്രീയ പ്രസ്താവന ലാഘവത്തോടെ നടത്തിയിട്ട് അന്വേഷണം നേരിടുന്നവര്‍ക്ക് പഴയ പടി തുടരാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു.

 

Pages