Lawyers

മീഡിയ റൂം തുറന്നാല്‍ പ്രശ്നമാകുമെന്ന്‍ ഹൈക്കോടതി

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അടച്ച ഹൈക്കോടതിയിലെ മീഡിയാ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി.

അവശേഷിപ്പുകളുടെ തിരോധാനവും കൊലവെറിയും

കെ.ജി

പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ഇത് സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. എണ്ണിയാൽ തീരാത്തതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര.

അഭിഭാഷകര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം; കോടതികള്‍ സ്വകാര്യ സ്വത്തല്ല

മാദ്ധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന്‍ തടയുന്ന ഒരു വിഭാഗം അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരള ഹൈക്കോടതി സമുച്ചയം ബാഹ്യശക്തികളുടെ നിയന്ത്രണത്തിൽ

Glint Staff

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് പോലും പ്രസക്തിയില്ലാതെ വരുമ്പോൾ സാധാരണ ജനങ്ങൾക്ക് എത്രമാത്രം കേരളത്തിൽ നീതി പ്രതീക്ഷിക്കാൻ കഴിയും? ഈ പശ്ചാത്തലത്തിൽ ബാഹ്യശക്തിയുടെ പിടിയിലല്ല കേരള ഹൈക്കോടതിയെന്ന് വ്യക്തമാക്കേണ്ടതിന്റെ ചുമതല ചീഫ് ജസ്റ്റിസ്സിനു തന്നെയാണ്.

കേരള ഹൈക്കോടതിയില്‍ ഭീഷണി നേരിടുന്നത് ജനായത്തം

Glint Staff

ഒരു ഹൈക്കോടതിയും അതിന്റെ ചീഫ് ജസ്റ്റിസും മുന്നിൽ നടക്കുന്ന നഗ്നമായ ഭരണഘടനാ ലംഘനത്തെ നിസ്സഹായമായി കാണുകയും അല്ലെങ്കിൽ വിഷയത്തെ ആ വിധം കാണാൻ കഴിയാതെയും വരികയാണെങ്കിൽ സംവിധാനത്തിന്റെ പ്രത്യക്ഷമായ പരാജയം തന്നെയാണത്. 

തുടരുന്ന അഭിഭാഷക-മാദ്ധ്യമപ്രവര്‍ത്തക സംഘര്‍ഷത്തില്‍ തെളിയുന്ന 14 കാഴ്ചകള്‍

Glint Staff

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.