തിരുവനന്തപുരത്തെ ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇവിടെ വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയിലേറെയായി സമരം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിൻഡിക്കേറ്റ് ഉപസമിതിയെ തെളിവെടുപ്പിനായി സര്‍വ്വകലാശാല നിയോഗിച്ചത്.