Kottayam

മുത്തൂറ്റ് സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം

കോട്ടയം മുത്തൂറ്റ് സമരത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. മനോരമ ന്യൂസ് ചാനലിന്റെ ക്യാമറ അടിച്ചു പൊട്ടിക്കാനും ശ്രമിച്ചു. സംസ്ഥാനത്ത് ഇന്നലെ മുത്തൂറ്റ്.......

കോട്ടയത്ത് ഹര്‍ത്താല്‍

പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍  ഹര്‍ത്താല്‍. യു.ഡി.എഫും, ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

കോട്ടയത്ത് നിപ്പയില്ല: നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പരിശോധനാഫലം ലഭിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. പേരാമ്പ്ര സ്വദേശിയും, പാത്താമുട്ടം സ്വദേശി നഴ്‌സുമാണ് ചികിത്സയില്‍ കഴിയുന്നത്.

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പിടിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം) അഗം സഖറിയാസ് കുതിരവേലി സി.പി.ഐ.എം പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.

കോട്ടയത്ത് മാത്യു ടി. തോമസ്‌ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

ജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്‌ കോട്ടയം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇതോടെ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി.