മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മണിമുഴക്കം, ചാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടും വിസ്മൃതിയിലേക്ക് നിപതിച്ച ഹരിയെന്ന ഹരികേശന്‍ തമ്പിയുടെ സഞ്ചാരപഥങ്ങള്‍.
ചലച്ചിത്ര താരങ്ങളില്‍ ഭീതി വിതച്ചിരുന്ന കോടമ്പാക്കത്തെ മരണം. ചില മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഓര്‍ക്കുന്നു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസന്‍.
ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.
പതിനാലാം വയസ്സില്‍ തമിഴ് സിനിമാ ചരിത്രത്തിലെ സര്‍വകാല വിജയചിത്രത്തിലെ നായികയെ അവതരിപ്പിച്ച മദ്രാസ് അശോക് നഗറിലെ മലയാളി പെണ്‍കുട്ടി കവിതയെ വീണ്ടുമൊന്ന് പരിചയപ്പെടാം.
എഴുപതുകളിലേയും എൺപതുകളിലേയും മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിലാവാഹിച്ച മണവാളൻ ജോസഫിന്റെ മരണത്തിനു കണ്ണീരിന്റെ അകമ്പടി പോലുമില്ലായിരുന്നു. തികച്ചം അപ്രതീക്ഷിതം.
സൗഹൃദങ്ങളുടെ വെള്ളിത്തേരില്‍, ആവനാഴിയിൽ ഒന്നു തൊടുക്കുമ്പോൾ നൂറും ആയിരവുമായി പെരുകുന്ന ഊഷ്മളമായ ബന്ധങ്ങളുമായി മദ്രാസ് നഗരത്തിൽ സഞ്ചരിച്ച എൻ.എഫ്.ഡി.സിയിലെ എം. ചന്ദ്രൻ നായർ.
തോപ്പിൽ ഭാസിയുടെ അശ്വമേധത്തിലെ ഡോക്ടറുടെ വേഷം മുമ്പ് അവതരിപ്പിച്ച് കൈയടി നേടിയത് കെ.പി ഉമ്മറായിരുന്നു. സിനിമയിൽ സത്യനും. എന്നാൽ ബൈലാഡില മലയാളികളെ അമ്പരപ്പിച്ചത് ഗോപാലകൃഷ്ണന്റെ ഡോക്ടറായിരുന്നു.
നടനും ഗായകനും ഒരുപക്ഷെ, മലയാള സിനിമയില്‍ മിമിക്രി ഉപയോഗിച്ച ആദ്യതാരവുമായ പട്ടം സദന്‍ ജീവിതത്തെ നിസ്സാരമായി തട്ടിക്കളിച്ചു. ദുഃഖിക്കാൻ ആരുമില്ലാതെ എവിഎം ശ്മശാനത്തിൽ എരിഞ്ഞടങ്ങിയ ആ ജീവിതത്തിന്റെ ഒരു രേഖ.