keralam

സംസ്ഥാനത്ത് ബുധനാഴ്ച വാഹന പണിമുടക്ക്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച (24ന്) വാഹന പണിമുടക്ക് നടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും സംയുക്തമായിട്ടാണ് പണിമുടക്കുന്നത്.

ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു

അമല്‍ കെ.വി

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടം: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

മുംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ്  മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്.

ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളാക്കി മാറ്റുവാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.

 

അഴിമതി കേസുകളില്‍ കേരളത്തിന് മൂന്നാം സ്ഥാനം

അഴിമതി കേസുകളില്‍ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിനെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയാണ്.  2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്.

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: രാജ്‌നാഥ് സിങ്

ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യമന്ത്രി രാജ്‌നാഥ് സിങ്. നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.  എന്നാല്‍, ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.

ഓഖി: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം വരുന്ന ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം നടത്തുക.

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്; കേരളം കിരീടം നിലനിര്‍ത്തി

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി 20ാം തവണയാണ് കേരളം ചാംപ്യന്മാരാവുന്നത്. മേളയുടെ ആദ്യ രണ്ട് ദിനങ്ങളില്‍ ഹരിയാനക്ക് പിന്നിലായിരുന്ന കേരളം, നാലം ദിനത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെയാണ് പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്.

ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും

ഓഖി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ഈ മാസം 18നാണ് മോഡി കേരളത്തിലെത്തുന്ന്. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലേക്കെത്തുക

Pages