keralam

സംസ്ഥാനത്ത് പനി മരണം 10 ആയി; നിപ്പാ വൈറസ് സ്ഥിരീകരിച്ചത് മൂന്ന് പേരില്‍

നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മരിച്ചവര്‍ മൂന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചു. മൂന്ന് പേരും ചങ്ങരോത്ത് ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍; പെട്രോള്‍ 80 രൂപ കടന്നു

സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസല്‍ വിലയും വര്‍ദ്ധിച്ച് ലിറ്ററിന് 73.6 രൂപ എന്ന നിലയിലെത്തി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

കേരളത്തില്‍ ഇക്കുറി മണ്‍സൂണ്‍ നേരത്തെ

കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ കാലവര്‍ഷം എത്തി 48 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും.

കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Glint staff

മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത്  കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരളം ബംഗാളിനെ നേരിടും.

ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് എന്‍.ഐ.എയില്‍നിന്ന് അനൗദ്യോഗിക അറിയിപ്പു ലഭിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

ബൈപാസിന്റെ അഭാവമാണോ അപകടങ്ങള്‍ക്ക് കാരണം?

Glint staff

വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു.

സൗദി അറേബ്യയും കേരളത്തിലെ അറബ് വത്കരണവും

Glint staff

മതം വികാരത്തിലൂടെയല്ല സഞ്ചരിക്കേണ്ടത്. അതു വിചാരത്തിനുള്ളതാണ്. ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും ഭംഗിയുള്ളതാക്കുന്നതിനും ലയത്തിനും വേണ്ടിയുമുള്ളതാകണം മതം. ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അതാണ്. എന്നാല്‍ ലയത്തിനു പകരം ഓരോ നിമിഷവും ഘര്‍ഷണത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്.

ഇത് ദുരഭിമാനക്കൊലയൊന്നുമല്ല

Glint staff

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.

സംസ്ഥാനത്തെ ആദ്യ ഐ.എസ് കേസ്: യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്

മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഐ.എസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. എറണാകുളം എന്‍.ഐ.എ കോടതി കോടതിയുടേതാണ് വിധി.

സംസ്ഥാനത്ത് ഏപ്രില്‍ രണ്ടിന് പൊതു പണിമുടക്ക്

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Pages