പീഡന വാര്‍ത്തകളും മദ്യ-ലഹരി വാര്‍ത്തകളും മലയാളി പ്രേക്ഷകരിലേക്ക് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന്, ഇത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാതെ ഒരു ബുള്ളറ്റിനും ഒരു പത്രവും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത് വിരളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസാണ് മാധ്യമങ്ങളുടെ പ്രധാന ആയുധം.