കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ടീമിന്റെ ഈ സീസണിലെ തുടര്‍ച്ചയായ മോശം പ്രകടനത്തെത്തുടര്‍ന്നാണ് തീരുമാനം. മാനേജ്മെന്റുമായുള്ള.....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരനും മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ ഇയാന്‍ ഹ്യൂമിനെ എഫ് സി പൂണെ സിറ്റി സ്വന്തമാക്കി. ഹ്യൂം പൂനെയില്‍ എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു....
കേരളത്തിന് ഇനി ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ശേഷിക്കുന്ന മൂന്ന് കളികളും വിജയിച്ചാലും പ്ലേ ഓഫീന് യോഗ്യത ലഭിക്കുമെന്നും ഉറപ്പില്ല. അതിന് മറ്റ് ടീമുകളുടെ ഫലം കൂടി കാത്തിരിക്കണം. എന്നാല്‍ തങ്ങളുടെ പാതി പൂര്‍ത്തീകരിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡേവിഡ് ജെയിംസും സംഘവും ആഗ്രഹിക്കുന്നില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരുക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ താരം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മരണപോരാട്ടമാണ് .പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ മതിയാകൂ. പൂണെ സിറ്റിയെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരും കളിക്കാരും ആഗ്രഹിക്കുന്നില്ല. വൈകിട്ട് 8 മണിക്ക് പൂണെ ബാലേവാടി സ്റ്റേഡിയത്തിലാണ് മത്സരം.
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്‌നിയോസ് ടീം വിട്ടു. സിഫ്‌നിയോസ് ടീം വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഈ കളിയാണ് ആരാധകര്‍ കാത്തിരുന്നത്,മലയാളികള്‍ കാത്തിരുന്നത്,കളിക്കാര്‍ കാത്തിരുന്നത്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുട്ടുകുതിച്ച് കൊമ്പന്മാര്‍.
ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം മത്സരം നാളെ ഗോവ എഫ്.സിയുമായിട്ടാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ എവേ മത്സരമാണ് നാളത്തേത്.കളിച്ച മൂന്ന് കളികളില്‍ മൂന്ന് സമനിലയുമായി മൂന്ന് പോയിന്റ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവക്ക് എതിരെ ഇറങ്ങുന്നത്.
ആര്‍ത്തിരമ്പുന്ന ആരാധകരുടെ ഊര്‍ജ്ജം കളിക്കാരിലേക്ക് പകര്‍ന്ന് കൊടുത്തിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാനായില്ല.ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 37000 കാണികളുടെ പിന്തുണ ഉണ്ടായിട്ടും ജംഷെഡ്പൂരിനെതിര സമനിലയില്‍ കൂടുതല്‍ ഒന്നും നേടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.
കൊല്‍ക്കത്തയോട് മോശം റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൊച്ചിയില്‍ എത്തി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച എവേ ടീമും കൊല്‍ക്കത്തയാണ് . കൊച്ചിയില്‍ ഇതുവരെ ആറ് ഗോളുകളും അവര്‍ നേടി.