kerala assembly elections

നിര്‍ദ്ദേശക തത്വങ്ങള്‍ എവിടെ?

എന്താണ് ഭരണകൂടത്തിന്റെ നയമെന്ന് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉണ്ട്. രാഷ്ട്രീയ കക്ഷികളും മുന്നണികളും തമ്മില്‍ ശരിക്ക് മത്സരിക്കേണ്ടത് നിര്‍ദ്ദേശകതത്വങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ ചൊല്ലിയാകണം. അതില്‍ നടപ്പാക്കാന്‍ പറ്റാത്തവ ഉണ്ടെങ്കില്‍ അത് തുറന്നുപറയണം.

ബേബി അനുകമ്പയർഹിക്കുന്നു

മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് സ്വയം ശരിയാണെന്ന് സ്ഥാപിക്കാനുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുണ്ട്. ആ വ്യക്തികളുടെ അവസ്ഥയിലേക്ക് ഒരു പ്രസ്ഥാനവും അതിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാളുമായ ബേബിയും മാറിയിരിക്കുന്നു.

വ്രണിതഹൃദയയായ ഗൗരിയമ്മ

ഒരു ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം കാണിക്കയർപ്പിച്ച ഗൗരിയമ്മയ്ക്ക് അൽപ്പം പരിഗണന കൊടുക്കാൻ സി.പി.ഐ.എം തയ്യാറാവേണ്ടതാണ്. ആ പാർട്ടിയിൽ ആരെങ്കിലും ഇന്ന് നേതാക്കളായി തുടരുന്നുവെങ്കിൽ അവർ ഈ സ്ത്രീയുടെ ജീവിതംകൊണ്ടു പാകിയ പടവുകളിലാണ് നിൽക്കുന്നത്.

മാഞ്ഞുപോയ ജോര്‍ജ്, ഇടതുമുന്നണിയ്ക്ക് നന്ദി

Glint Staff

തൽക്കാലത്തേക്കെങ്കിലും പി.സി ജോർജിനെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു എന്നത് വേണമെങ്കിൽ ഇടതു മുന്നണിക്ക് വേണമെങ്കിൽ തങ്ങളുടെ നേട്ടമായിപ്പോലും ഉയർത്തിക്കാണിക്കാവുന്നതാണ്.

ജാതി തെരഞ്ഞെടുപ്പ് അതിശയോക്തി

ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുകയും അതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് ഐക്യ ജനാധിപത്യ മുന്നണിയായാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായാലും കൈക്കൊണ്ടുവന്നിരുന്നത്. അതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ഹിന്ദു മുന്നണി രാഷ്ട്രീയം.

അഴിമതിയോട് പോരാളികളില്ലാതെ പോരാടുന്ന ഇടതുപക്ഷം

Glint Staff

അടൂര്‍ പ്രകാശിന് എത്ര സ്വാധീനം ഉണ്ടെന്ന് പറഞ്ഞാലും, അഴിമതിയ്ക്ക് എതിരെ സംസ്ഥാന വ്യാപകമായി അനുരണനങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു മണ്ഡലത്തില്‍ പ്രതീകാത്മകമായി പോലും ഒരു മത്സരം കാഴ്ചവെക്കാന്‍ സി.പി.ഐ.എം തയ്യാറായില്ല എന്നതാണ് കോന്നിയില്‍ ശ്രദ്ധേയമാകുന്നത്.

ഇന്ത്യൻ ജനായത്തത്തിലെ ജീർണ്ണാദ്ധ്യായം - അഴിമതിയും ആദർശവും ഒരേ നുകത്തിനു കീഴിൽ

Glint Staff

ഹൈക്കമാൻഡിന്റെ മുന്നിൽ കേരളത്തിലെ അഴിമതിക്കെതിരെയുളള നിലപാടെടുത്ത സുധീരൻ എന്തുകൊണ്ട് ഈ അഴിമതികൾ നടന്നുകൊണ്ടിരുന്നപ്പോൾ നിശബ്ദനാവുകയും മിക്കപ്പോഴും അവയെയൊക്കെ ന്യായീകരിച്ചതെന്നും വ്യക്തമാക്കേണ്ടതാണ്.

ആദർശത്തിന്റെ പിൻതലമുറരൂപം വീണുടഞ്ഞു

Glint Staff

ഇനിയൊരു ആദർശരൂപത്തേക്കൂടി താങ്ങാനുള്ള കെൽപ്പ് കേരളത്തിന്റെ ജനാധിപത്യമണ്ണിനു കമ്മിയാണ്. ജൈവത്തിന്റെയും നിലം നികത്തലിന്റെയുമൊക്കെ പേരിൽ പ്രതാപൻ കാണിക്കുന്ന തന്ത്രനീക്കങ്ങൾ അതിന് മാർക്കറ്റുള്ളതുകൊണ്ട് അത് വിൽക്കാം എന്ന ഒറ്റ ഉദ്ദേശ്യത്തോടുകൂടിത്തന്നെ.

പ്രായം ചെന്നവർ യുവാക്കൾക്ക് വേണ്ടി മാറുന്നത് അപകടം

നേതൃത്വം ശക്തിയാണ്. ഇപ്പോഴുള്ള വൃദ്ധര്‍ മാറുന്നില്ലെങ്കിൽ അതിനര്‍ത്ഥം അവരെ തള്ളിമാറ്റാനുള്ള ശേഷി യുവത്വത്തിനില്ല എന്നതാണ്. അപ്പോൾ അൽപ്പമെങ്കിലും ശക്തി ഉള്ളവർ നേതൃത്വത്തിലുള്ളതാണ് നല്ലത്. അതാണ് ബീജാവാപ സമയം മുതലുള്ള പ്രകൃതി നിയമം.

സാമൂഹിക തമാശയായി മാറുന്ന സി.പി.ഐ.എം രാഷ്ട്രീയം

Glint Staff

വ്യാപകമായ രീതിയിൽ താര-സ്വതന്ത്ര സ്ഥാനാർഥിത്വങ്ങളെ ആശ്രയിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ഈ പ്രവണത ഒരു ചോദ്യം ഉയർത്തുന്നുണ്ട്. പാർട്ടി നേതാക്കളുടെ വിജയ സാധ്യത സംശയത്തിൽ ആകുമ്പോൾ പാർട്ടിയുടെ പ്രസക്തി തന്നെയല്ലേ സംശയത്തിൽ ആയിരിക്കുന്നത്.

Pages