വിശദാംശങ്ങളിലാണ് ചെകുത്താന്‍ എന്ന ആംഗലേയ ചൊല്ല് പോലെ ഓരോ മണ്ഡലത്തിലേയും വോട്ടുവിഹിതം പരിശോധിക്കുമ്പോള്‍ ബി.ജെ.പിയുടെ നേട്ടം ഇനിയും വര്‍ദ്ധിക്കുന്നുവെന്ന് കാണാം.
സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ പ്രായാധിക്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിച്ചതെന്ന് യെച്ചൂരി.
യു.ഡി.എഫ് നേടിയ 47 സീറ്റുകളില്‍ 27 സീറ്റുകള്‍ മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും 25 സീറ്റുകള്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് കക്ഷികള്‍ എന്നീ പാര്‍ട്ടികളും നേടിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ 91 സീറ്റുകളില്‍ വിജയിച്ചപ്പോള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ 47 സീറ്റുകള്‍ നേടി. നേമത്ത് ജയിച്ച ഒ. രാജഗോപാലിലൂടെ ബി.ജെ.പി സംസ്ഥാന നിയമസഭയില്‍ ആദ്യ സീറ്റ് കരസ്ഥമാക്കി. മുന്നണികളുടെ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജും ജയിച്ചു.
മുസ്ലിം ലീഗും സി.പി.ഐ.എമ്മും തമ്മിൽ 'വെടിനിർത്തൽ' പ്രഖ്യാപിച്ചിട്ടുള്ളതും ഇടതുമുന്നണിയില്‍ സി.പി.ഐയുടെ അതൃപ്തിയും നല്‍കുന്ന സൂചനകള്‍ എന്ത്? ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പുതിയ മുന്നണി സമവാക്യങ്ങളിലേക്ക് കേരളം പോകുമോ?
ഇടതു-വലതു മുന്നണികൾ ഒറ്റക്കെട്ടാണെന്ന് മനുഷ്യമനസ്സുകളിൽ പ്രഹരിച്ച് കയറ്റാനുള്ള തന്ത്രത്തിൽ മാത്രം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ മറ്റ് രണ്ടു മുന്നണികളും പരസ്യവാചകങ്ങൾ ഉരുവിടുന്നുണ്ടെങ്കിലും വീണുകിട്ടുന്ന വിഷയത്തിന്റെ പിന്നാലെ ദിശ തെറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 25.83 ശതമാനം പേരുടെ പിന്തുണയോടെ മുന്നില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക രാഷ്ട്രീയ അനുഭാവമില്ല എന്ന്‍ പറയുന്നവരുടെ ഇടയിലും 28.96 ശതമാനം പേരുടെ പിന്തുണ നേടി മുന്നിലെത്തുന്നു.
ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കും പ്രതികൂലമാണ് വിലയിരുത്തല്‍ എങ്കിലും സര്‍ക്കാറുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അഭിപ്രായമാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിക്കുന്നത്.
നിയമസഭാംഗം എന്നതിനെക്കാളേറെ മണ്ഡലം പ്രതിനിധി എന്ന നിലയില്‍ നിയമസഭാംഗം വീക്ഷിക്കപ്പെടുന്നു എന്ന നിരീക്ഷണത്തിന് ബലം നല്‍കുന്നു ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ.