Jellikkettu

ജല്ലിക്കെട്ട് പ്രതിഷേധവും അക്കാദമി സമരവും ഉയിർത്തെഴുന്നേൽപ്പു ലക്ഷണങ്ങൾ

Glint Staff

രണ്ടു സംസ്ഥാനങ്ങളിലും സംഭവിക്കുന്നത് ഒന്നു തന്നെ. ജനായത്ത സംവിധാനത്തിലെ ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അന്ത്യം. തമിഴ്നാട്ടിൽ ജയലളിതയുടെ മരണത്തോടെ ആ പ്രക്രിയ അതിവേഗം സംഭവിക്കുന്നു. കേരളത്തിൽ അതേ പ്രക്രിയ നടക്കുന്നുവെങ്കിലും അത് അത്ര വേഗത്തിലല്ലെന്നു മാത്രം

മധുരയില്‍ ഞായറാഴ്ച ജല്ലിക്കെട്ട് നടത്താന്‍ ഒരുക്കം

സുപ്രീം കോടതിയുടെ നിരോധനം മറികടക്കാന്‍ സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരടിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തമിഴ്‌നാട്‌ ഗവര്‍ണര്‍ ശനിയാഴ്ച തന്നെ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കുമെന്നാണ് സൂചന.

ജല്ലിക്കെട്ടിലൂടെ തമിഴ് ജനത കാത്തുവയ്ക്കുന്ന ജനിതകശേഖരം

Glint Staff

എല്ലാം യുക്തിരഹിതമായ യുക്തിക്കു വിട്ടുകൊടുത്ത് ശുദ്ധമായ ജലവും വായുവും വിഷലിപ്തമാക്കുകയും അന്നം തന്നിരുന്ന വയലുകളും നികത്തി പച്ചക്കറിക്കു വേണ്ടി തമിഴ് ലോറികളേയും കാത്തിരിക്കുന്ന മലയാളിക്ക് ആചാരത്തിലെ യുക്തിയെ അന്ധവിശ്വാസമായേ കാണാൻ കഴിയുകയുള്ളു.

രണ്ട് ദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി

ജല്ലിക്കെട്ട് നടത്തുന്നതിന് രണ്ട് ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. താന്‍ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷം രാഷ്ട്രപതിയ്ക്ക് അയക്കുമെന്നു പന്നീര്‍സെല്‍വം പറഞ്ഞു.

 

ജല്ലിക്കെട്ട്: പിന്തുണയ്ക്കുന്നു; എന്നാല്‍ ഓര്‍ഡിനന്‍സ് ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി

ജല്ലിക്കെട്ടിന്റെ സാംസ്‌കാരിക പ്രാധാന്യം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മോദി എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വസ്തുത തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തോട് ചൂണ്ടിക്കാട്ടി.

ജല്ലിക്കെട്ട്: തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നു

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് അനുകൂല വികാരം ശക്തമായി തുടരവേ ചെന്നൈയില്‍ പ്രക്ഷോഭം നടത്തുന്ന യുവാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചെന്നൈയില്‍ മറീന ബീച്ചില്‍ 3000-ത്തോളം വരുന്ന വിദ്യാര്‍ഥികളും യുവാക്കളുമാണ് രണ്ടാം ദിവസമായ ബുധനാഴ്ചയും സമരം തുടരുന്നത്.

പൊങ്കലിന് മുന്‍പ് ജല്ലിക്കെട്ട് കേസില്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി; നിരോധനം തുടരും

ശനിയാഴ്ച പൊങ്കല്‍ ഉത്സവദിനത്തിന് മുന്‍പായി ജല്ലിക്കെട്ട് കേസില്‍ വിധി പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ സുപ്രീം കോടതി തള്ളി. ഉത്തരവിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ശനിയാഴ്‌ചയ്ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്നും ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ആവശ്യമുന്നയിച്ച അഭിഭാഷകരോട് പറഞ്ഞു. ഇത്തരം ആവശ്യം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

 

ജെല്ലിക്കെട്ടിന്റെ ആരവത്തില്‍

സോമന്‍ എന്‍.പി.

മഞ്ജുവിരട്ട്‌ എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താൻ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളിൽ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടായാണ് അറിയപ്പെട്ടിരുന്നത്‌