jammu and kashmir

തീവ്രവാദത്തിന് പകരം വിനോദസഞ്ചാരം തെരഞ്ഞെടുക്കാന്‍ കശ്മീരി യുവാക്കളോട് മോദി

സൈനികരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. കഴിഞ്ഞ ദിവസം തീവ്രവാദിയുമായുള്ള ഏറ്റുമുട്ടലിനിടെ പ്രക്ഷോഭകര്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.   

കശ്മീര്‍: ഏറ്റുമുട്ടലിനിടെ സൈന്യത്തിന് നേര്‍ക്ക് കല്ലേറ്; മൂന്ന്‍ പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ബദ്ഗാമില്‍ ചൊവ്വാഴ്ച തീവ്രവാദിയുമായി ഏറ്റുമുട്ടിയ സി.ആര്‍.പി.എഫ് സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായി. സേന ഇവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന്‍ സൈനികരടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപിയാനില്‍ സൈന്യവും പോലീസും അടങ്ങുന്ന ഒരു തിരച്ചില്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സ്ത്രീയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

 

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികരും അക്രമികളും തമ്മിലുള്ള വെടിവെപ്പിനിടെയാണ് വീട്ടിനുള്ളിലായിരുന്ന താജ എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്.    

കശ്മീരില്‍ ഹിമപാതത്തില്‍ സൈനികരടക്കം 15 പേര്‍ മരിച്ചു

കശ്മീരിലെ ഗുരെസ് സെക്ടറില്‍ ഉണ്ടായ രണ്ട് ഹിമപാതങ്ങളില്‍ 11 സൈനികര്‍ മരിച്ചു. നാല് സാധാരണക്കാരും മരിച്ചു. മഞ്ഞില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷിച്ചതായി സൈന്യം അറിയിച്ചു.

ജമ്മു കാശ്മീരിലെ ജലവൈദ്യുത പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍

ജമ്മു കാശ്മീരിലെ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. കിഷന്‍ഗംഗ, രത്ലെ പദ്ധതികള്‍ സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന ആരോപണമാണ് പാകിസ്ഥാന്‍ ഉയര്‍ത്തുന്നത്.

 

ഇന്ത്യയുമായുള്ള ജലതര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കൂടിയ പാര്‍ലിമെന്ററി സമിതികളാണ് ഈയാവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്. പാകിസ്ഥാന്‍ പാര്‍ലിമെന്റായ ദേശീയ അസംബ്ലിയുടെ വിദേശകാര്യ സമിതിയും ജലം-ഊര്‍ജ്ജ സമിതിയും സംയുക്തമായാണ് യോഗം ചേര്‍ന്നത്.

 

ജമ്മു സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു

ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

കാശ്മീരിൽ പന്ത്രണ്ടാം ക്ലാസ്സുകാരിലൂടെ തെളിയുന്ന മുഖ്യധാരാ മനസ്സും ജീവിതവും

മനസ്സിലും പുരയിലും കുങ്കുമപ്പൂവും പട്ടും നിറച്ചു വച്ചുകൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്ന കാശ്മീരി ഭൂരിപക്ഷം ഈ കൊടിയ ദുരിതത്തിൽ പോലും ശുഭാപ്തിവിശ്വാസത്തെ കളയുന്നില്ല.

ബന്ദ്‌ ആഹ്വാനം തള്ളി കശ്മീരില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 95 ശതമാനം ഹാജര്‍

വിഘടനവാദ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ മറികടന്ന് വിദ്യാര്‍ഥികള്‍ കശ്മീരില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി. 95 ശതമാനമാണ് പരീക്ഷയ്ക്ക് എത്തിയത്. കനത്ത സുരക്ഷയിലാണ് സംസ്ഥാനത്തെ 484 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കുന്നത്.

കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം: എട്ട് മരണം, സ്കൂളുകള്‍ അടച്ചു, വ്യാപാരം നിര്‍ത്തിവെച്ചു

ജമ്മു കശ്മീരില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇരുരാജ്യങ്ങളുടെയും സുരക്ഷാ സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ ആക്രമണം.

അതിര്‍ത്തിയില്‍ പോരാട്ടം തുടരുന്നു; കരസേനാ, ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണം രൂക്ഷമായി തുടരുന്നു. നിയന്ത്രണ രേഖയിലെ മാച്ചില്‍ സെക്ടറില്‍ പാകിസ്ഥാന്‍ സൈനികരുടെ ആക്രമണത്തില്‍ ശനിയാഴ്ച ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇതേ സെക്ടറില്‍ വെള്ളിയാഴ്ച രാത്രി അതിര്‍ത്തി കടന്ന ഭീകരര്‍ ഒരു ഇന്ത്യന്‍ സൈനികനെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു.

 

മഹാരാഷ്ട്ര സ്വദേശിയായ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ കോലി നിതിന്‍ സുഭാഷ് (28) ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. കരസേനയുടെ നാലും ബി.എസ്.എഫിന്റെ മൂന്നും സൈനികര്‍ ഇപ്പോഴത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Pages