ISIS

ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍ മൊസൂളിലെ തീവ്രവാദി കേന്ദ്രത്തില്‍

മറ്റു വഴികളില്ലാത്തതിനാല്‍ വിമതരുടെ നിര്‍ദേശം അനുസരിക്കുക ആയിരുന്നുവെന്നും പൂട്ടിയ ഒരു മുറിയില്‍ തങ്ങളെ പാര്‍പ്പിച്ചിരിക്കുകയാണെന്നും മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നഴ്‌സുമാര്‍ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിച്ചു.

ഇറാഖ്: നഴ്‌സുമാര്‍ കുടുങ്ങിയ ആശുപത്രിയുടെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു

ആശുപത്രിയിൽ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു. മലയാളി നഴ്‌സുമാരെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഇറാഖ്: ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായി ഐ.എസ്.ഐ.എസ്

വടക്കന്‍ സിറിയയിലെ അലേപ്പോ മുതല്‍ കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യ വരെ വ്യാപിക്കുന്ന പ്രദേശങ്ങളെയാണ് ഐ.എസ്.ഐ.എസ് ഖിലാഫത്ത് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാഖ്: ഐ.എസ്.ഐ.എസിന് നേരെ സിറിയന്‍ വ്യോമാക്രമണം

ഇറാഖിലെ വടക്കന്‍ മേഖലയില്‍ നിയന്ത്രണമുറപ്പിച്ച സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസിന് നേരെ സിറിയ വ്യോമാക്രമണം നടത്തി.

ബെയ്ജിയിലെ എണ്ണ ശുദ്ധീകരണ ശാല ഐ.എസ്.ഐ.എസ് പിടിച്ചെടുത്തു

സുന്നി വിമത ഗ്രൂപ്പ് ഐ.എസ്.ഐ.എസ് പിടിച്ചെടുത്ത സലാഹുദ്ദീന്‍ പ്രവിശ്യയിലെ ബെയ്ജി എണ്ണശുദ്ധീകരണശാലയിലാണ് രാജ്യത്തെ എണ്ണ ശുദ്ധീകരണത്തിന്‍റെ മൂന്നിലൊന്നും നടക്കുന്നത്.

സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്

ഇറാഖില്‍ മുന്നേറ്റം തുടരുന്ന ഐ.എസ്.ഐ.എസ് ജഡ്ജിയെ പിടികൂടി തൂക്കിലേറ്റുകയായിരുന്നുവെന്ന് ജോര്‍ദാനിയന്‍ എം.പി ഖലീല്‍ അത്തര്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.

ഇറാഖില്‍ രണ്ട് നഗരങ്ങള്‍ കൂടി തീവ്രവാദികള്‍ പിടിച്ചെടുത്തു

അതിര്‍ത്തിയിലേക്ക് കടന്ന തീവ്രവാദികളെ തുരത്താന്‍ സിറിയ വ്യോമാക്രമണം നടത്തി. എന്നാല്‍ സിറിയന്‍ അതിര്‍ത്തിയിലെ യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള തന്ത്രപ്രധാനമായ ചെക്‌പോസ്റ്റ് സ്ഥിതിചെയ്യുന്ന അല്‍ക്വയിമും പരിസരപ്രദേശങ്ങളും ശനിയാഴ്ച സുന്നി ഭീകരര്‍ പിടിച്ചടക്കി.

ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി

ഇറാഖിലെ മൊസൂളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇവര്‍ തീവ്രവാദികളുടെ പിടിയിലായത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ പ്രതിനിധിയായി മുന്‍ സ്ഥാനപതി സുരേഷ് റെഡ്ഡിയെ ഇറാഖിലേക്ക് അയച്ചതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

യു.എസ് 275 സൈനികരെ ഇറാഖിലേക്ക് അയച്ചു

ഇറാഖിലെ തങ്ങളുടെ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കാനാണ് സൈന്യത്തെ അയച്ചതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അറിയിച്ചു.

ഇറാഖില്‍ 1700 സൈനികരെ വധിച്ചെന്ന് ഐ.എസ്.ഐ.എസ്

സുന്നി വിമതരും സൈനികരും തമ്മില്‍ കടുത്ത പോരാട്ടം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൈനിക നീക്കത്തെ പിന്തുണച്ച് ഷിയാ മുസ്ലിംകളും കുര്‍ദ് വിമതരും രംഗത്തത്തെിയിട്ടുണ്ട്.

Pages