ISIS

ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ വ്യോമസേനാ താവളം പിടിച്ചു

വടക്കുകിഴക്കന്‍ സിറിയയിലെ തഖ്ബ വ്യോമസേനാ താവളം സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഞായറാഴ്ച കയ്യടക്കിയതായി റിപ്പോര്‍ട്ട്.

ഇറാഖ് വിമതര്‍ക്കെതിരെ യു.എസ് വ്യോമാക്രമണം തുടരുന്നു

ഇറാഖിലെ കുര്‍ദ് പ്രദേശത്തിന്റെ തലസ്ഥാനമായ എര്‍ബില്‍ ലക്ഷ്യമാക്കി മുന്നേറുന്ന ഐ.എസ് പോരാളികള്‍ക്ക് എതിരെ യു.എസ് സേനയുടെ വ്യോമാക്രമണം തുടരുന്നു.

ഇറാഖില്‍ വ്യോമാക്രമണത്തിന് അനുമതി നല്‍കിയതായി ഒബാമ

ഇറാഖിലെ യു.എസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സേനയ്ക്ക് അനുമതി നല്‍കിയതായി പ്രസിഡന്റ് ബരാക് ഒബാമ.

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ലെബനനിലേക്ക് വ്യാപിപ്പിക്കുന്നു

സിറിയയിലും ഇറാഖിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച സുന്നി തീവ്രവാദ സംഘടന ഐ.എസ് ഷിയാ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ലെബനനില്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്.

തിക്രിതില്‍ നിന്ന് ഇറാഖ് സേന പിന്‍വാങ്ങി

സൈന്യവും ഷിയാ യോദ്ധാക്കളും ചേര്‍ന്ന്‍ ദിവസങ്ങളോളം ശ്രമിച്ചിട്ടും വിമതര്‍ ശക്തമായ ചെറുത്തുനില്‍പ് തുടര്‍ന്ന സാഹചര്യത്തിലാണ് സൈന്യം പിന്‍വാങ്ങിയത്.

ഇറാഖ് സേന 255 സുന്നി തടവുകാരെ വധിച്ചതായി റിപ്പോര്‍ട്ട്

ഇറാഖിലെ രണ്ട് എണ്ണപ്പാടങ്ങള്‍ കുര്‍ദ് വംശജര്‍ പിടിച്ചടക്കി. ഹസ്സന്‍ ഉള്‍ക്കടലിലേയും കിര്‍കുക്കിലെയും രണ്ട് എണ്ണപ്പാടങ്ങള്‍ക്കും കൂടി ദിവസവും നാലുലക്ഷം ബാരല്‍ എണ്ണ ഖനനം ചെയ്യാന്‍ ശേഷിയുണ്ടെന്ന്‍ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇറാഖ്: സുന്നി തീവ്രവാദികള്‍ ആണവ ശേഖരം പിടിച്ചെടുത്തതായി സര്‍ക്കാര്‍

രാജ്യത്തിന്റെ വടക്കന്‍ മേഖലയുടെ നിയന്ത്രണം കൈയടക്കിയ ‘തീവ്രവാദി സംഘങ്ങള്‍’ മൊസുള്‍ സര്‍വ്വകലാശാലയില്‍ ആണവ ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഘടകങ്ങള്‍ പിടിച്ചെടുത്തതായി ഇറാഖ് സര്‍ക്കാര്‍.

മുസ്ലിം ജനത ഖലീഫയായി അംഗീകരിക്കണം: ഐ.എസ്.ഐ.എസ് മേധാവി

ഇറാക്കിൽ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച് ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ബഗ്ദാദിയുടെ ദൃശ്യങ്ങള്‍ വിമതർ പുറത്തുവിടുന്നത്. എന്നാൽ ഇത് ബഗ്ദാദിയാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

ഇറാഖില്‍ നിന്നും 200 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി

നജാഫില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്പെഷല്‍ ഇറാഖ് എയര്‍വെയ്സിലാണ് ഇവര്‍ എത്തിയത്. ഇറാഖിലെ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും 400 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും വിദേശകാര്യ വകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

ഇറാക്ക് അതിർത്തിയിൽ സൗദി 30000 പട്ടാളക്കാരെ വിന്യസിച്ചു

ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മുന്നേറ്റം തുടരുന്ന ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് ഇറാഖ് സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍ തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ സൗദി അറേബ്യ 30000 പട്ടാളക്കാരെ വിന്യസിച്ചു.

Pages