സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല പുതുവത്സര ദിനത്തില്‍ മന്ത്രിയായി സ്ഥാനമേല്‍ക്കും. നിലവില്‍ വഹിക്കുന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും തല്‍ക്കാലത്തേക്ക് തുടരുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് ലഭിച്ചേക്കുമെന്നാണ് സൂചന.