Indian National Congress

ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം

സമാജ്‌വാദി പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടികളും സഖ്യവാര്‍ത്ത സ്ഥിരീകരിച്ചത്.

നോട്ടസാധുവാക്കല്‍: മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ - മന്‍മോഹന്‍ സിങ്ങ്

നോട്ടസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ടസാധുവാക്കലിന്റെ ഏറ്റവും മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്ന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

നിയന്ത്രണരേഖ കടന്ന്‍ മുന്‍പും ആക്രമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി

ജമ്മു കശ്മീരില്‍ ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്ന് സൈന്യം മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍. പ്രസ്താവന മോദി സര്‍ക്കാറിന്റെ ചതിയും കള്ളവും വെളിപ്പെടുത്തുന്നതായി കോണ്‍ഗ്രസ്

ഏകീകൃത സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് അസാധ്യമാണെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് നിയമ കമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലിയുടെ സാഹചര്യത്തിലാണ് പ്രതികരണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും മുസ്ലിം സംഘടനകളും മറ്റ് പ്രതിപക്ഷ കക്ഷികളും എകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇവര്‍ ആരോപിക്കുന്നു. അതേസമയം, സമൂഹത്തിന്റെ പുരോഗമനത്തിന് ഉതകുന്ന നടപടിയാണ് ഏകീകൃത സിവില്‍ കോഡെന്ന്‍ ബി.ജെ.പി പ്രതികരിച്ചു.     

 

ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിതിനെ ഉത്തര്‍ പ്രദേശിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിര്‍ണ്ണായകമായ ബ്രാഹ്മണ വോട്ടുകളില്‍ കണ്ണ് നട്ടാണ്‌ പ്രഖ്യാപനം. യു.പിയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മകളാണ് 78-കാരിയായ ഷീല.

 

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ സുപ്രീം കോടതി പുന:സ്ഥാപിച്ചു

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ബുധനാഴ്ച തള്ളി. കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായ വിധി കോണ്‍ഗ്രസ് നേതാവ് നബം തുകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി.  

ആദർശ നേതാക്കളും ഡോ. എം.ടി സുലേഖയും

Glint Staff

സംസ്ഥാന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അൽപ്പം വ്യത്യസ്തനും അൽപ്പം രാഷ്ട്രീയ ശുദ്ധിയുമൊക്കെ പാലിച്ചിരുന്ന ഒരു നേതാവായിരുന്നു ജി.കാർത്തികേയൻ. അദ്ദേഹത്തോടു ചെയ്യുന്ന അനീതി കൂടിയാണ് അദ്ദേഹത്തിന്റെ വിധവയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്നത്.

കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ പാര്‍ട്ടി വിട്ടു; രാഹുലിന് വിമര്‍ശനം

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിവിധ പദ്ധതികളുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിലേക്ക് അയച്ചിരുന്നതായി ജയന്തി നടരാജന്‍.

കള്ളപ്പണം: ബ്ലാക്ക്മെയില്‍ ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ്

വിദേശത്ത് അനധികൃത നിക്ഷേപങ്ങള്‍ ഉള്ളവരുടെ പേരുവിവരം പുറത്തുവിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേട് ആയിരിക്കുമെന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്.

മോദിക്ക് വളമാകുന്ന കോണ്‍ഗ്രസും കേരളത്തിനുള്ള മുന്നറിയിപ്പും

Glint Staff

മോദിയും അമിത് ഷായും ഹരിയാനയിലും മഹാരാഷ്ട്രയിലും കൽപ്പിച്ചിറങ്ങിയതുപോലെ വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറങ്ങിയാൽ ഇവിടെയും അത്ഭുതങ്ങൾ സംഭവിക്കാം.

Pages