iffk

ഇത്തവണ കലോത്സവവും ചലച്ചിത്രമേളയും ഉണ്ടാകില്ല; നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ആഘോഷപ്പെരുപാടികളെല്ലാം ഒഴിവാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. സ്‌കൂള്‍ കലോത്സവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം ഉണ്ടാകില്ല.......

സൈബര്‍ ആക്രമണം: പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ അധിക്ഷേപിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് പിടിയിലായത്. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ്  പോലീസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുകള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

അദ്ധ്യായം 12: ഹോര്‍മോണ്‍ ഫെസ്റ്റിവല്‍

മീനാക്ഷി

കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കല്ലുവീണ് തകര്‍ന്നിട്ടും ഹരികുമാറിന് തെല്ലും വിഷമമോ അസ്വസ്ഥതയോ ഉണ്ടായില്ല. മറിച്ച് സന്തോഷവും ആശ്വാസവുമാണ്  അനുഭവപ്പെട്ടത്. അത് ഷെല്‍ജയെ അത്ഭുതപ്പെടുത്തി. നേരെ സര്‍വ്വീസ് സ്റ്റേഷനില്‍ കാര്‍ ഏല്‍പ്പിച്ചിട്ട് അവിടെ നിന്നും യൂബറില്‍ ഷെല്‍ജയും, ഹരികുമാറും, ശിവപ്രസാദും ടാഗോര്‍ തീയറ്ററിലേക്കു പോയി.

രാജ്യാന്തര ചലച്ചിത്രമേള ഇന്നാരംഭിക്കും

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 15 വരെയാണ് മേള നടക്കുക.കേരളത്തില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളുള്‍പ്പെടെ 14 സിനിമകള്‍ മല്‍സരവിഭാഗത്തില്‍ ഉണ്ടാകും.

ഓഖി ചുഴലിക്കാറ്റ്: ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി. ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു

ലോക സിനിമയിലേക്കുള്ള മലയാളിയുടെ ജാലകമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. വൈവിധ്യമാര്‍ന്ന പാക്കേജുകളായി 140 ലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രമേള: അപേക്ഷിച്ചവര്‍ക്ക് എല്ലാം പാസെന്ന് മന്ത്രി തിരുവഞ്ചൂര്‍

ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മലയാളം മാത്രമറിയാവുന്നവര്‍ക്ക് മേളയ്ക്ക് പ്രവേശനം നല്‍കരുതെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന്‍ അടൂര്‍.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിവാദങ്ങള്‍ക്കും തിരി തെളിഞ്ഞു

മലയാള സിനിമയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള സിനിമ എന്ന് മേളയുടെ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും അച്ചടിച്ചതാണ് വിവാദത്തിന് കാരണം

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിയുന്നു

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച വൈകുന്നേരം തലസ്ഥാന നഗരിയില്‍ തിരി തെളിയും

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം

മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.