food safety bill

ഭക്ഷ്യസുരക്ഷാ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ലോക് സഭയും രാജ്യസഭയും പാസ്സാക്കിയ ബില്‍ വെള്ളിയാഴ്ച്ച രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി മാറി

ഭക്ഷ്യസുരക്ഷാ ബില്‍: നേട്ടവും ബാധ്യതയും

ഇന്ത്യയില്‍ ദരിദ്രജനസംഖ്യ കേന്ദ്രീകരിച്ചിരിക്കുന്ന ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കണ്ടെടുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ യു.പി.എ സര്‍ക്കാറിന് ബില്‍ എത്രത്തോളം ഗുണം ചെയ്യും എന്നത് കാത്തിരുന്നുമാത്രം കാണേണ്ടതാണ്.

ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യസഭ പാസ്സാക്കി

ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യസഭ തിങ്കളാഴ്ച പാസ്സാക്കി. പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്നതോടെ ബില്‍ നിയമമാകും.

വിശപ്പിന്റെ മുന്നിലെ ശാസ്ത്രം ഭക്ഷണം തന്നെ

സമ്പത്തിനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും മനുഷ്യനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും വ്യത്യസ്തമാണ്. വിശക്കുന്നവന്റെ മുന്നില്‍ ശാസ്ത്രവും ദൈവവും എല്ലാം ഭക്ഷണം തന്നെയാണ്. മനുഷ്യസമൂഹത്തിന് ചേർന്നതല്ല, തങ്ങളില്‍ ഒരു വിഭാഗം വിശന്ന വയറുമായി ഉറങ്ങുകയും ഉണർന്നിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഭക്ഷ്യസുരക്ഷാ ബില്‍ ലോക് സഭ പാസ്സാക്കി

രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുനല്‍കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ 2013 ലോക് സഭ തിങ്കളാഴ്ച രാത്രി പാസ്സാക്കി.

 

കിലോഗ്രാമിന് മൂന്ന്‍ രൂപ നിരക്കില്‍ അരി, രണ്ടു രൂപാ നിരക്കില്‍ ഗോതമ്പ്,  ഒരു രൂപക്ക് ഭക്ഷ്യധാന്യം എന്നിവയില്‍ ഏതെങ്കിലും മാസം അഞ്ചു കിലോ നല്‍കുന്നതാണ് പദ്ധതി. നിശ്ചിത പൊതുവിതരണ വ്യവസ്ഥയിലൂടെ ഗ്രാമപ്രദേശങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളാണ് 82 കോടി വരുന്ന ഉപയോക്താക്കളെ കണ്ടെത്തുക.