കേരള സമൂഹം കടന്നു പോകുന്ന ജീര്‍ണ്ണതയുടെ ഒരംശം മാത്രമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയിലും പ്രകടമാകുന്നത്. ആ ജീര്‍ണ്ണതയെ ഇത്രകണ്ട് വര്‍ദ്ധിതമാക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്കും വലുതാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ ജീര്‍ണ്ണത തന്നെയാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സാധാരണ ജീവിതത്തിലും കാണുന്നത്.