Fear

ഉപ്പിന്റെ തറവാട്ടുമുറ്റത്തെത്തിയ രണ്ടുവയസ്സുകാരന്‍

Glint staff

തിരയുടെ നാമ്പണയുന്ന സ്ഥലത്ത് കുറച്ചു നേരം അച്ഛന്‍ അവനുമായി ഇരുന്നു. മെല്ലെ അല്‍പ്പം താഴേക്കിറങ്ങി. താമസിയാതെ അവനും തിരയില്‍ മുങ്ങുന്നതുവരെയെത്തി. എങ്കിലും അവന്റെ തല മുങ്ങാന്‍ അച്ഛന്‍ ആദ്യം അനുവദിച്ചില്ല. അപ്പോഴേക്കും ഓരോ തിരയേയും അവന്‍ ആവേശത്തോടെ വരവേറ്റു. അവന്റെ കാലുകള്‍ അച്ഛന്‍ മണ്ണുകൊണ്ടു മൂടി.

പരിക്കേറ്റവരെ രക്ഷിക്കാത്തത് മലയാളിയുടെ പേടി

Glint staff

തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു വ്യക്തിയെ സഹായിക്കാന്‍ പോയാല്‍ അത് നിയമപരമായ നൂലാമാലകളിലേക്ക് നയിക്കപ്പെടുമോ എന്ന പേടി തന്നെയാണ് പലരെയും ആ വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരവം ഉയര്‍ത്തുന്നവരിലും ജയസൂര്യയിലും ഉണ്ടായ അനുകമ്പ, സംഭവം നേരില്‍ കണ്ടുനിന്ന എല്ലാവരിലും ഉണ്ടായിട്ടുണ്ടാകും.

പാറ്റപ്പേടി പരത്തുന്നതിലെ രാജ്യദ്രോഹം

Glint Guru

പേടിയുടെ സോഫ്റ്റ്‌വെയര്‍ കുട്ടികളിലേക്ക് നിക്ഷേപിക്കുന്നതാണ് ശരിക്കും രാജ്യദ്രോഹം. രാജ്യസ്‌നേഹത്തെ സാമ്രാജ്യത്വാനുഭവത്തിന്റെയും അയൽരാജ്യ ശത്രുതയുടെയും പശ്ചാത്തലത്തിൽ വൈകാരികമാക്കിയതിനാലാണ് യഥാർഥ രാജ്യദ്രോഹനടപടികൾ തിരിച്ചറിയപ്പെടാതെ പോകുന്നത്.

തെരുവുനായ്ക്കളും സ്ത്രീപീഡനവും ഇനിയും വർധിക്കും; രണ്ടിന്റെയും കാരണം ഒന്നു തന്നെ

Glint Staff

മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്.

തേരട്ടയെ പേടിക്കുന്ന സ്പോര്‍ട്സ് താരം

Glint Guru

കുഞ്ഞുന്നാളിൽ, കുട്ടികൾ ഭദ്രമായ കാഴ്ചകൾ കാണേണ്ടതിന്റേയും കേൾക്കേണ്ടതിന്റെയും പ്രസക്തിയെ കുറിച്ച്. അഥവാ അഭദ്രമായത് കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സർഗാത്മകമായി കുട്ടികളിൽ നിക്ഷേപിക്കാൻ ശ്രമിക്കേണ്ടത് മുതിർന്നവരുടെ കർത്തവ്യവുമാണെന്നും.

നായയെ കല്ലെറിയുമ്പോൾ

Glint Guru

ഏറുകൊണ്ട് തിരിഞ്ഞുനോക്കാതെ പേടിച്ചോടിയ നായയേയാണ് ഒരാള്‍ പേടിച്ചതെന്നോർത്താല്‍ അയാളിലെ പേടിയുടെ തോത് എന്താകും? ആ പേടി ഉയർത്തിയ ഭീതിയിൽ നിന്ന് രക്ഷപ്പെടാന്‍ നിരുപദ്രകാരിയായി നിന്ന നായയെ എറിയുന്ന പോലെയാണ് എല്ലാ അക്രമങ്ങളും സംഭവിക്കുന്നത്.