അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് എപ്പോഴും അമ്മയുടെ സ്‌നേഹവാത്സല്യത്തോടെയുള്ള പരിചരണം വേണമെന്നും, അതുവരെ അവരെ ദേവന്മാരെപ്പോലെ വേണം കാണാനെന്നുമൊക്കെയാണ് ഋഷിമാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. മസ്തിഷ്‌ക വളര്‍ച്ച ഈ ഘട്ടത്തില്‍ പൂര്‍ണ്ണമാകുന്നതിനാല്‍ ശ്രദ്ധയോടുള്ള ശിശു സംരക്ഷണമാണ് വേണ്ടതെന്ന് ആധുനിക ശാസ്ത്രവും നിര്‍ദേശിക്കുന്നു.