Environment

റിസോര്‍ട്ട് പൊളിക്കാന്‍ കളക്ടറും സംഘവും വ്യാഴാഴ്ച നെടിയന്തുരുത്തിലേക്ക്

തീരദേശനിയമം ലംഘിച്ചു പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ റിസോര്‍ട്ട് സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചുനീക്കാന്‍ വ്യാഴാഴ്ച രാവിലെ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തുരുത്തിലേക്ക്

റിസോര്‍ട്ടുകള്‍ പൊളിക്കാതെ പാണാവള്ളി പഞ്ചായത്ത്; ലംഘിക്കപ്പെടുന്നത് സുപ്രീംകോടതി വിധി

ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തുകള്‍ അനധികൃതമായി കയ്യേറി പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ നീളുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും  അവരുടെ നേതാക്കളും മാധ്യമങ്ങളും നിശബ്ദം. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാഭരണകൂടം  പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ഔപചാരികമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടുകള്‍ക്ക്  സെപ്തംബര്‍ അവസാനം സാങ്കേതികമായി നോട്ടീസ് നല്‍കി.

അനുമതിയില്ലാതെയുള്ള മണ്ണെടുപ്പ്‌ നിരോധിച്ചു

രാജ്യത്ത് ഇഷ്ടികക്കളങ്ങള്‍, റോഡ്‌ നിര്‍മ്മാണം എന്നിവക്കായി മുന്‍‌കൂര്‍ പാരിസ്ഥിതിക അനുമതി കൂടാതെ മണ്ണെടുക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു.

നിയമസഭാ പരിസ്ഥിതി സമിതി വെള്ളിയാഴ്ച കൊല്ലത്ത് തെളിവെടുപ്പ് നടത്തും

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, പള്ളിക്കോടി ദളവാപുരംപാലം എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിക്കും.

 

ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം

 

സീപ്ലെയിന്‍: അഷ്ടമുടിക്കായലിനുള്ള അവസാനത്തെ ആണി

കയ്യേറ്റത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന അഷ്ടമുടിക്കായലിലും ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞുകൊണ്ട് വേമ്പനാടിന്റെ അവസ്ഥയിലേക്കു നീങ്ങുന്നു. അതിന്റെ കൂടെ സീപ്ലെയിന്‍ കൂടിയാകുമ്പോള്‍ അത് കായലിനും മത്സ്യങ്ങള്‍ക്കുമുള്ള അവസാനത്തെ ആണിയാകും.

മഴയല്ല, മനുഷ്യന്‍ വിതച്ച് മനുഷ്യന്‍ കൊയ്യുന്ന നാശം

വയലുകളും കുളങ്ങളുമായിരുന്നിടത്താണ് ഈ വെള്ളക്കെട്ടുകൾ ഉണ്ടായിരിക്കുന്നത്. മുമ്പില്‍ കാണുന്ന വെള്ളത്തിനപ്പുറം കണ്ടാല്‍ മാത്രമേ ആഴം കാണാൻ കഴിയുകയുള്ളു.

ആറന്മുള വിമാനത്താവളം പുന:പരിശോധന അനിവാര്യം

ഒരു പ്രദേശത്ത് പാരിസ്ഥികാഘാതം ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞതാണെന്നും വിമാനത്താവളം കൊണ്ട് കൂടുതലായൊന്നും ഉണ്ടാകാനില്ലെന്നുള്ളത് ഒരു പരിസ്ഥിതി മന്ത്രിയുടെ ഭാഷയല്ല.

മഴവെള്ളം ഒഴുകി കടലില്‍ തന്നെ പോകട്ടെ!

ഇത്രയധികം മഴ ലഭിച്ചിട്ടും നദികളും തോടുകളും ഉണ്ടായിട്ടും കേരളത്തില്‍ വരള്‍ച്ച ഉണ്ടായി എന്ന്‍ വിരോധാഭാസ അലങ്കാരത്തിന് ഉദാഹരണം പോലെ പറയുകയല്ലാതെ കാര്യത്തേയും കാരണത്തേയും ബന്ധിപ്പിച്ചുള്ള പരിഹാരത്തിന് നാം മുതിരുന്നില്ല.

ഫാക്ടറി പൂട്ടും; കോതച്ചിറയില്‍ സ്ത്രീശക്തിയുടെ വിജയം

വായുമലിനീകരണം നടത്തിയ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.

മീന്‍ഗുളിക ഫാക്ടറി: സമരം ശക്തമാകുന്നു

കടങ്ങോട് പ്രവര്‍ത്തിക്കുന്ന മീന്‍ഗുളിക ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളില്‍ പൊറുതിമുട്ടി വീട്ടമ്മമാര്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് ഒന്ന് മുതല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

Pages