ഇന്ധനവില കുതിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഡീസല്‍ വില 67 രൂപ കടന്നിരിക്കുന്നു. പെട്രോള്‍ വില 75 നും മേലെ എത്തി. വില നിയന്ത്രണാധികാരം ഇന്ധനകമ്പനികള്‍ക്ക് കൈമാറിയതു മുതല്‍ ആരംഭിച്ച പ്രതിഭാസമാണിത്. രാജ്യാന്തര വിലയ്ക്കനുസരിച്ച് അന്നന്ന് തന്നെ നിരക്ക് മാറ്റാമെന്ന് ആയതോട് കൂടി അത് പൂര്‍ണതയില്‍ എത്തി.