E. Chandrasekharan

പള്ളിക്കമ്മിറ്റി സര്‍ക്കാരിനെ വെല്ലുവിളിക്കരുത്; തീര കൈയേറ്റത്തില്‍ റവന്യു മന്ത്രി

ലത്തീന്‍ സഭയുടെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. നിലവിലെ കൈയേറ്റം ഒരു കാരണവശാലും അനുവദിക്കില്ല, എന്തെങ്കിലും ദുരന്തമുണ്ടായാല്‍ പഴി സര്‍ക്കാര്‍..........

ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായം ലഭിക്കൂ എന്ന പ്രചാരണം തെറ്റ്‌: റവന്യൂ മന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള സര്‍ക്കാര്‍ സഹായം ലഭിക്കൂ എന്നുള്ള പ്രചാരണം തെറ്റാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കൃത്യമായ പരിശോധനക്ക് ശേഷം പ്രളയം......

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്ര: റവന്യു മന്ത്രി വിശദീകരണം തേടി

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്രയ്ക്ക് പണം അനുവദിച്ച സംഭവത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ അറിയാതെയാണ് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ പണം അനുവദിച്ചതെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.

കുറിഞ്ഞി സങ്കേതം: പി.എച്ച്. കുര്യനോട് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരന്‍

മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയും എന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നിലപാടിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കഴിഞ്ഞ ദിവസം മുഖ്യമന്തി വിളിച്ച യോഗത്തില്‍  കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി നേരത്തെ തീരുമാനിച്ചതില്‍ നിന്നും കുറയുമെന്ന് പി.എച്ച്. കുര്യന്‍ പറഞ്ഞിരുന്നു.

റവന്യൂ വകുപ്പ് നടപടി: മൂന്നാറില്‍ ഈ മാസം 21ന് ഹര്‍ത്താല്‍

മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍. മൂന്നാറിലും കൊട്ടക്കമ്പൂരിലും കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ റവന്യൂ, വനം വകുപ്പുകള്‍ എടുക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സി.പി.ഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല

കൂട്ടുത്തരവാദിത്വം നഷ്ടമായ പിണറായി മന്ത്രിസഭയില്‍ നിന്ന്  സിപിഐ മന്ത്രിമാര്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് സി.പി.ഐ മന്ത്രിമാര്‍

തോമസ് ചാണ്ടി വിഷയം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ല. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് നിന്ന് സി.പി.ഐയുടെ നാല്  മന്ത്രിമാര്‍ വിട്ടു നിന്നു.

തോമസ് ചാണ്ടിയുടെ കേസില്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ അഡീഷണല്‍ എ ജി രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എ ജിക്ക് റവന്യൂമന്ത്രി  ഇ ചന്ദ്രശേഖരന്‍ കത്തയച്ചു

തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി എ.ജി യോട് നിയമോപദേശം തേടി

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുമായിന്ധപ്പെട്ട ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ റവന്യൂ മന്ത്രിയ്ക്ക് നല്‍കിയിരുന്നു