ഡോക്ടർമാരും സമൂഹത്തിൻ്റെ ഭാഗമാണെന്നും ,തങ്ങൾക്കു സമൂഹത്തിനോടുള്ള ഉത്തരവാദിത്വം അവിതർക്കിതമായ രീതിയിൽ ബോധ്യപ്പെടുന്ന വിധം പ്രവർത്തിക്കേണ്ടതിൻ്റെയും ചുമതലയിലേക്ക് സംഘടന ഉയരണം ഡോക്ടർ വന്ദനയുടെ കൊലപാതകത്തിനുശേഷം വേദനയും രോഷവും പൂണ്ട ജൂനിയർ ഡോക്ടർമാരെ ഉപദേശിച്ച് അവരെ സമരത്തിൽ നിന്ന് പിന്മാറ്റി സമൂഹത്തിനൊപ്പം നിൽക്കാൻ നേതൃത്വം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ അകൽച്ച കുറയ്ക്കുന്നതിൽ ഒരു നാഴികക്കല്ല് തീർക്കാമായിരുന്നു.