Demonetisation

നോട്ട് നിരോധനം വന്‍ അഴിമതി: ഇടനിലക്കാര്‍ വഴി കോടികള്‍ മാറ്റി നല്‍കിയെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

നോട്ട് നിരോധനത്തിന് പിന്നില്‍ നടന്നത് വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത് മുമ്പ് വിദേശത്ത് നിന്ന് മൂന്ന് സീരിസില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ .................

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യത

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന്‌ പറയുന്നത്.

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഞങ്ങളെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട: ഉദ്ധവ് താക്കറെ

രാജ്യസ്‌നേഹം എന്താണെന്ന് തങ്ങളെ ബി.ജെ.പി പഠിപ്പിക്കേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ

80-ാം വയസ്സില്‍ താന്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെയെന്ന് യശ്വന്ത് സിന്‍ഹ

എണ്‍പതാം വയസ്സിലെ തൊഴിലന്വേഷകനെന്നു വിളിച്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. താന്‍ ഇപ്പോള്‍ തൊഴില്‍ തേടിയിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെ എന്നായിരുന്നു സിന്‍ഹയുടെ മറുപടി.

നോട്ടുക്ഷാമം: മദ്യം, ലോട്ടറി വില്‍പ്പനയില്‍ നിന്ന്‍ കിട്ടുന്ന പണം ട്രഷറിയിലേക്ക് മാറ്റും

ട്രഷറികളിലെ നോട്ടുക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

നോട്ടസാധുവാക്കല്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു

നോട്ടസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന്‍ സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന്‍ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു.

1000 രൂപ നോട്ടുകള്‍ ഇറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

1000 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ആവശ്യത്തിന് പണം ഉണ്ടെന്നും എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13-നകം നീക്കുമെന്ന് റിസര്‍വ് ബാങ്ക്

സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന്‍ പണം പിന്‍വലിക്കുന്നതിന് നിശ്ചയിച്ച പരിധി ഫെബ്രുവരി 20 മുതല്‍ ഇപ്പോഴുള്ള 24,000 രൂപയില്‍ നിന്ന്‍ 50,000 രൂപയായി ഉയര്‍ത്തുമെന്നും മാര്‍ച്ച്‌ 13-ന് ശേഷം പരിധി നീക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

നോട്ടസാധുവാക്കല്‍ കൃത്യസമയത്ത് തന്നെയെന്ന് മോദി

സമ്പദ്വ്യവസ്ഥ നല്ല നിലയില്‍ ആയിരിക്കുമ്പോള്‍ നോട്ടസാധുവാക്കല്‍ തീരുമാനം എടുത്തതിനെ ചിലര്‍ വിമര്‍ശിച്ചെങ്കിലും നടപടിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Pages