democracy

കേരളത്തില്‍ ജനായത്ത സംവിധാനം ജീര്‍ണ്ണതയില്‍?

Glint desk

ഫെബ്രുവരി 7ലെ പ്രധാനപ്പെട്ട പത്രങ്ങളിലെയെല്ലാം ഒന്നാം പേജിലെ പകുതി പരസ്യം ട്വന്റി ട്വന്റിയുടേതായിരുന്നു. ഇടത്തോട്ടുമില്ല, വലത്തോട്ടും കേരളം ഇനി ട്വന്റി ട്വന്റിക്കൊപ്പം മുന്നോട്ട്. ആധുനിക കേരളത്തിനായി അണിചേരുക. ട്വന്റി ട്വന്റിയില്‍............

കേരളത്തില്‍ നടക്കുന്നത് ജനാധിപത്യ കശാപ്പ്

ട്വന്റി ട്വന്റിയെ ജനായത്ത സംവിധാനമനുസരിച്ച് ഭരിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് ഇപ്പോള്‍ ജനായത്തത്തില്‍ വിശ്വസിക്കുന്ന നാട്ടുകാര്‍ ചെയ്യേണ്ട എറ്റവും കുറഞ്ഞ മര്യാദ. എന്നാല്‍ ജനായത്ത സംവിധാനത്തിന്റെ തന്നെ സാധ്യത ഉപയോഗിച്ചുകൊണ്ട് ട്വന്റി...........

ഇന്ത്യന്‍ ജനായത്തം സാങ്കേതിക ശ്വാസത്തില്‍ ജീവിക്കുന്നു

Glint Staff

ബി.ജെ.പിയും പ്രതിപക്ഷവും കര്‍ണാടക തിരഞ്ഞെടുപ്പിനെ കണ്ടത് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കവാടമായിട്ടാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെളിയുന്ന  ചിത്രം ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ അവശേഷിക്കുന്ന ജീവനും അനോരോഗ്യവുമാണ്. ജനായത്ത സംവിധാനം സാമൂഹിക സംവിധാനമായി അംഗീകരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ധാര്‍മ്മികതകളുടെ പരമാവധി സാധ്യത ഉള്‍ക്കൊള്ളുന്നതിനാലാണ്.

കേരളം ഏകാധിപത്യത്തിന് പക്വം

Glint Staff

ഏകാധിപതിക്ക് അടക്കി വാഴാന്‍ സമ്പൂര്‍ണ്ണമായും പാകമായ സാമൂഹ്യ അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍. വൈകാരികതയുടെ മൂര്‍ധന്യത്തില്‍  തീരുമാനമെടുക്കുന്ന പ്രകൃതമാണ് അത്. വൈകാരികമായി തീരുമാനമെടുക്കുമ്പോള്‍ അതിന് യുക്തിയുടെ പിന്‍ബലമുണ്ടാകില്ല. യുക്തിയുടെ പിന്താങ്ങില്ലാതെ എടുക്കുന്ന ഏതു തീരുമാനവും ദുരന്തത്തില്‍ കലാശിക്കും.

ഇത് രാഷ്ട്രീയക്കൊലപാതകങ്ങളല്ല

Glint Staff

കണ്ണൂരിലെ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകം എന്നു വിളിക്കുന്നത്  സാമാന്യബുദ്ധി സാമാന്യമായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. അവിടെ നടക്കുന്നത് കൊലപാതകങ്ങളാണ്. കൊടും കുറ്റവാളികള്‍ നടത്തുന്ന അരുംകൊലകള്‍. അതിന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സംരക്ഷണം നല്‍കുന്നുവെങ്കില്‍ ആ പാര്‍ട്ടികളുടെ നേതാക്കളും കൊടും ക്രിമിനലുകളാണ്.

കാസ്റ്റിംഗ് കൗച്ച് എന്ന ശ്രദ്ധതിരിക്കല്‍ യജ്ഞം

Glint Staff

കാര്യസാധ്യത്തിന് സ്ത്രീകള്‍ ലൈംഗികമായി സ്വയം വഴങ്ങിക്കൊടുക്കുക. സിനിമയില്‍ അവസരത്തിന് വേണ്ടിയുള്ള അത്തരം വഴങ്ങിക്കൊടുക്കലിനെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന കോസ്മെറ്റിക്  പദത്തിലൂടെ അറിയപ്പെടുന്നത്. പാര്‍ലമെന്റിലും ഈ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് എം.പിയായ രേണുക ചൗധരി പറഞ്ഞിരിക്കുന്നത്.

ആഹ്ലാദിക്കേണ്ടത് അക്രമം നടത്തിയല്ല

Glint staff

കാല്‍ നൂറ്റാണ്ടത്തെ ഇടതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ അഴിച്ചുവിടുന്നത്. ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് മുതല്‍ വീടുകയറി സി.പി.എം അനുഭാവികളെ  ആക്രമിക്കല്‍ വരെ, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം നീണ്ടു.

കണ്ണടയും കാഴ്ചപ്പാടും

Glint staff

ജനായത്ത സംവിധാനത്തില്‍ ജനങ്ങളുടെ കാര്യം നോക്കുവാന്‍ വേണ്ടിയാണ് നമ്മള്‍ ഓരോ പ്രതിനിധികളെയും തിരഞ്ഞെടുത്ത് അയക്കുന്നത്. അവര്‍ക്ക് ആരോഗ്യപരവും സുഖപരവുമായ പ്രശ്‌നം വന്നാല്‍ അത് ഭരണത്തെ ബാധിക്കും. ആ നിലക്ക് ജനപ്രതിനിധികളുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ശ്രീരാമകൃഷ്ണനും ശൈലജ ടീച്ചറും കണ്ണട വാങ്ങിയത് തെറ്റല്ല.

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ കുറ്റകൃത്യം എങ്ങനെ ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാകും?

Glint staff

ജുഡീഷ്യറിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ ഒത്തുതീരാന്‍ അനുവദിക്കുന്ന പക്ഷം കൊടിയ കുറ്റകരമായ നിലപാടാണ് നാല് ജഡ്ജിമാര്‍ കൈക്കൊണ്ടതെന്ന് കാണേണ്ടിവരും. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നുള്ള കുറ്റം.

കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

Glint staff

ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്.

Pages