death

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി, ആകെ മരണം 15 ആയി

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) യാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ്......

കാണാതായ പെട്രോള്‍ പമ്പ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിന്റെ മുന്‍വശത്ത് നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍  പ്രചരിച്ചത്. പിന്നീട് ഗുരുവായൂര്‍.........

ലീലാ മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ദിനപ്പത്രത്തിന്റെ എഡിറ്ററുമായ ലീലാ മേനോന്‍(86)അന്തരിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലായിരുന്നു അന്ത്യം. കുറേ കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ.ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള മലയാളി ശാസ്ത്രജ്ഞനാണ് അദ്ദേഹം.

നടന്‍ കലാശാല ബാബു അന്തരിച്ചു

Glint Staff

പ്രമുഖ നടന്‍ കലാശാല ബാബു (63)അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ശ്രീദേവിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Glint Staff

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിങ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

നടന്‍ കൊല്ലം അജിത് അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ കൊല്ലം അജിത് (56)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണം. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ഊര്‍ജ്ജസ്രോതസ്സ്

Glint staff

ഭൗതിക മുന്നേറ്റത്തില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാന ലോകത്തിന്‌ എന്താണ് ശക്തി എന്ന് തെളിയിച്ചു കൊടുക്കുന്ന ഉദാഹരണ ജീവിതമായിരുന്നു കാലത്തിന്റെ ലഖു ചരിത്രകാരനായ സ്റ്റീഫന്‍ ഹോക്കിംഗിന്റേത്. ഒരു ജലദോഷം വന്നാല്‍ വിഷാദത്തിലേക്ക് നീങ്ങിപ്പോകുന്ന സര്‍വ വിധ സൗകര്യങ്ങളും ആസ്വദിക്കുന്ന ശരാശരി മനുഷ്യന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ ശാസ്ത്രജ്ഞനായി പോലും കാണേണ്ടതില്ല.

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. നാഡീരോഗം മൂലം കൈകാലുകള്‍ തളര്‍ന്നു പോയെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ അതൊട്ടും ബാധിച്ചില്ല.

മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റ് മരിച്ചു

പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാടാ (52)ണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കിരിശുമുടി പള്ളിയിലെ മുന്‍ കപ്യാര്‍ ജോണി എന്നയാളാണ് വൈദികനെ കുത്തിയത്.

Pages