criminalisation in politics

കുറ്റവാളികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ക്രിമിനല്‍ കേസ് പ്രതികളെ മന്ത്രിമാരാക്കരുതെന്ന് പ്രധാനമന്ത്രി തീരുമാനിക്കണം: സുപ്രീം കോടതി

ക്രിമിനല്‍ കേസ് പ്രതികളായ മന്ത്രിമാരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമാണ് തീരുമാനിക്കേണ്ടത് എന്നും സുപ്രീം കോടതി.

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്ന് സുപ്രീം കോടതി

വിചാരണ ദൈനംദിന അടിസ്ഥാനത്തില്‍ നടത്തണമെന്നും നിശ്ചിത കാലയളവില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കാരണം വിശദീകരിക്കണമെന്നും നിര്‍ദ്ദേശം.

ലാലുവിനേയും ജഗദീഷ് ശര്‍മയേയും അയോഗ്യരാക്കി

ക്രിമിനല്‍ കുറ്റത്തിന് രണ്ടോ അതിലധികമോ വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നവരുടെ അംഗത്വം ഉടന്‍ റദ്ദാകുമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന്‍ ലോക്സഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ നേതാക്കളാണ് ലാലുവും ജഗദീഷ് ശര്‍മയും.

ആരോടാണ് രാഹുല്‍ ഗാന്ധിയുടെ ക്ഷോഭം?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്, രാജീവ് ഗാന്ധി. എന്നാല്‍, അത് രാജീവിന് സല്‍ക്കീര്‍ത്തിയൊന്നും നല്‍കിയില്ല.

കഴിവും ഗുണവും രാഷ്ട്രീയ ഔചിത്യവും

ജനനേതാവ്, ഭരണകര്‍ത്താവ് എന്ന നിലകളില്‍ ലാലുവിന്റെ കഴിവുകള്‍ വ്യാപകമായ മാധ്യമപ്രശംസയ്ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍, ലാലുവിന് നേരെ ഉയര്‍ന്നിരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലുവിന്റെ ഗുണം/നഷ്ടമായ ഗുണം എന്തെന്ന് അതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു.

ജനപ്രാതിനിധ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി

ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും പുതിയ ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും രാഹുല്‍ ഗാന്ധി

കുറ്റവാളി ജനപ്രതിനിധി: ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിയോട് ബി.ജെ.പി

കുറ്റവാളികളായ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ബി.ജെ.പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു.

കുറ്റവാളി നേതാക്കളുടെ അയോഗ്യത: പുന:പരിശോധനയില്ലെന്ന് സുപ്രീം കോടതി

ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളായി വിധിക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി.