താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതു ശരിയല്ല എന്ന ബോധ്യം കൊണ്ടാണ് സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നതെന്ന്‍ വി.എസ്.
സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.എസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം തുടരുകയാണെന്നും പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് അദ്ദേഹം തരംതാണിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
വിവാദം സൃഷ്ടിച്ചേക്കാവുന്ന ഒരു തീരുമാനത്തില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയ്ക്കകത്ത് വിഭാഗീയത ശക്തമായിരുന്ന എറണാകുളത്ത് രാജ്യസഭാംഗം പി.രാജീവ് സെക്രട്ടറിയാകും.
സി.പി.ഐ.എം നേതാവ് എം.എം മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധം വീണ്ടും അന്വേഷിക്കാനുള്ള സര്‍ക്കാറിന്റെ നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കി.