CPI-M

അഴിമതി-വർഗ്ഗീയതകളുടെ വൈരുദ്ധ്യാത്മകതയിൽ കേരള രാഷ്ട്രീയം

മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.

കോടിയേരി ബാലകൃഷ്ണൻ റിഡക്സ്

Glint Staff

മുഖ്യമന്ത്രിയെ ദുർബലമാക്കുന്ന വിധത്തിൽ കോടിയേരി എന്തുകൊണ്ട് ശക്തി പ്രകടമാക്കി പഴയതെങ്കിലും പുതിയ മുഖം അനാവരണം ചെയ്യുന്നു എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി.രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ബേബി അനുകമ്പയർഹിക്കുന്നു

മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് സ്വയം ശരിയാണെന്ന് സ്ഥാപിക്കാനുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുണ്ട്. ആ വ്യക്തികളുടെ അവസ്ഥയിലേക്ക് ഒരു പ്രസ്ഥാനവും അതിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാളുമായ ബേബിയും മാറിയിരിക്കുന്നു.

സാമൂഹിക തമാശയായി മാറുന്ന സി.പി.ഐ.എം രാഷ്ട്രീയം

Glint Staff

വ്യാപകമായ രീതിയിൽ താര-സ്വതന്ത്ര സ്ഥാനാർഥിത്വങ്ങളെ ആശ്രയിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ഈ പ്രവണത ഒരു ചോദ്യം ഉയർത്തുന്നുണ്ട്. പാർട്ടി നേതാക്കളുടെ വിജയ സാധ്യത സംശയത്തിൽ ആകുമ്പോൾ പാർട്ടിയുടെ പ്രസക്തി തന്നെയല്ലേ സംശയത്തിൽ ആയിരിക്കുന്നത്.

ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുമ്പോള്‍

മതേതര സ്വഭാവമുള്ള സി.പി.ഐ.എം നേതാക്കളും സ്ഥാനാർഥി നിർണ്ണയത്തിന്റെ കാര്യം വരുമ്പോൾ ക്രിസ്ത്യാനിയും നായരും മുസ്ലീമുമൊക്കെ ആവുന്നു. ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുമ്പോള്‍ ആര്‍ക്കും പക്ഷെ, ഇണ്ടലില്ല, സി.പി.ഐ.എമ്മില്‍.

സരിതയിൽ നിന്ന് ദയവു ചെയ്ത് വിടുതൽ നൽകണം

ഈ തെരഞ്ഞെടുപ്പുവേളയിൽ സരിതയെ ഉത്സവമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നു എന്നാണ് ഈ പോസ്റ്ററുകൾ വ്യക്തമാക്കുന്നത്. അഴുക്കിനെയും അഴുകിയതിനെയും ഉത്സവമാക്കുന്നവരുടെ മാനസികാവസ്ഥ അഴുക്കിനേക്കാളും അഴുകലിനേക്കാളും ദുഷിച്ചതാണ്.

വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കുന്നു

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ വി.എസ്.അച്യുതാനന്ദൻ ആദ്യ വെടി പൊട്ടിച്ചു. പതിവുപോലെ, ഒന്നിലേറെ പക്ഷികളെയാണ് അദ്ദേഹം ഉന്നം വെക്കുന്നത്.

മാന്നാറില്‍ നിന്ന് പുതിയ പോര്‍മുഖവുമായി വി.എസ്.

വി.എസ്.അച്യുതാനന്ദന്‍ പുതിയ പോര്‍മുഖവുമായി രംഗത്ത്. പോര്‍ രീതിയില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ലക്ഷ്യം പഴയതു തന്നെ. തന്റെ താത്വിക നിലപാടുകളും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും ആ ആവശ്യനിവൃത്തിക്ക് അനുസൃതമായി പ്രായോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം. 

വി.എസിന്റെ കത്ത് തള്ളി; സംഘടനാ വിഷയങ്ങള്‍ പരിശോധിക്കാന്‍ പി.ബി കമ്മീഷന്‍

സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാന സമ്മേളനത്തില്‍ നിന്ന്‍ വിട്ടുനിന്ന വി.എസിന്റെ നടപടി തെറ്റായെന്നും പാര്‍ട്ടി.

Pages