സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം വി.വി ദക്ഷിണാമൂര്‍ത്തി (81) ബുധനാഴ്ച അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് ചികിത്സയില്‍ കഴിയുകയായിരുന്നു.
2005 മുതല്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഈയടുത്താണ് സ്ഥാനമൊഴിഞ്ഞത്. 1967-ലും 1980-ലും പേരാമ്പ്ര മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും ആയിരുന്നു.