Cow Slaughter

കന്നുകാലി കശാപ്പ്: ഹൈക്കോടതികള്‍ക്ക് വ്യത്യസ്ത നിരീക്ഷണങ്ങള്‍

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു.

പരസ്യ കശാപ്പ്: കണ്ണൂരിന്റെയും മലയാളിയുടെയും രക്തലഹരി

Glint Staff

വായുവിൽ ചോരയുടെ ഗന്ധം നിറഞ്ഞു നിന്നാൽ ക്രമേണ അത് അനിവാര്യമായി മാറും. ചോര ലഹരിയാകും. ആ ലഹരിയാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും നടക്കാതിരുന്നവണ്ണം കണ്ണൂരിൽ മിണ്ടാപ്രാണിയെ പരസ്യമായി കൊന്നത്.  

കശാപ്പിനുള്ള കാലിവിൽപ്പന നിരോധം ഭരണഘടനയുടെ അന്തസ്സത്തയെ അസ്ഥിരമാക്കുന്നു

Glint Staff

ഗോവധം നേരിട്ടു നിരോധിച്ചുകൊണ്ട് നടപടിയുണ്ടായാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രായോഗിക വൈഷമ്യങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവർക്കറിയാം. അതിനാൽ പിൻവാതിൽ പ്രക്രിയപ്രയോഗത്തിന് ഭരണഘടനയെ മറയാക്കിയിരിക്കുന്നു.

ഉത്തര്‍ പ്രദേശില്‍ മാംസ വ്യാപാരികള്‍ സമരത്തില്‍

ഉത്തര്‍ പ്രദേശ്‌ തലസ്ഥാനമായ ലക്നോവിലും മറ്റു പല ജില്ലകളിലും മാംസ വ്യാപാരികള്‍ സമരത്തില്‍. അറവുശാലകള്‍ക്ക് എതിരെയുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടാന്‍ മാത്രമാണ് സര്‍ക്കാറിന്റെ ഉത്തരവെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.   

 

സി.സി.ടിവി സ്ഥാപിച്ചില്ല തുടങ്ങിയ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനെതിരെ മന്ത്രി സിദ്ധാര്‍ത് നാഥ് സിങ്ങും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമിതാവേശം കാണിക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഗോവധ നിരോധനവും പ്രതിരോധവും വഴിമുടക്കിയത് ദളിതരുടെ ജീവിതം

Glint Staff

പ്രധാനമന്ത്രി വിഷയങ്ങളിൽ രാഷ്ട്രീയമായ നിലപാട് പ്രഖ്യാപിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായതിനാൽ പ്രഖ്യാപനത്തിനു ശേഷം കർമ്മ പരിപാടി ആവിഷ്കരിക്കാനും ബാധ്യസ്ഥനാണ്.  ആ ദിശയിലേക്ക് നടപടികൾ ഇതുവരെ കണ്ടു തുടങ്ങിയിട്ടില്ല.

ഗോവധ നിരോധനത്തിന് കേന്ദ്രം മാതൃകാ നിയമം കൊണ്ടുവരുന്നു

ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങളില്‍ പാസാക്കിയ നിയമം മാതൃകാ നിയമമായി മറ്റ് സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് അയക്കുന്ന വിഷയത്തില്‍ പി.എം.ഒ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി.