Corruption

വിഴിഞ്ഞം: വി.എസ്സിന്റേത് നിരുത്തരവാദിത്വപരമായ ആവശ്യം

Gint Staff

സംസ്ഥാന സർക്കാരിന്റെ സഹകരണവും സഹായവുമില്ലാതെ ആർക്കും ഇവിടെ പ്രവർത്തിക്കുക സാധ്യമല്ല .അതിനാൽ അദാനിയല്ല മറിച്ച് സംസ്ഥാന സർക്കാരാണ് വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിനു ഗുണമാകുമോ ദോഷമാകുമോ എന്നു നിശ്ചയിക്കേണ്ടത്. പദ്ധതി നിർത്തിവെച്ചാൽ സംസ്ഥാനത്തിന് നഷ്ടവും അദാനിക്ക് ലാഭവമായിരിക്കും ഉണ്ടാവുക.

കേജ്രിവാളിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ അന്വേഷണം

മന്ത്രിസഭയില്‍ നിന്ന്‍ പുറത്താക്കിയ കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിജിലന്‍സ് അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അന്വേഷണം ആരംഭിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിനു മിശ്ര നല്‍കിയ പരാതി അദ്ദേഹം എ.സി.ബിയ്ക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.  

 

മുന്‍ മേധാവി രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ സി.ബി.ഐ അഴിമതിക്കേസ് എടുത്തു

കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ അഴിമതിക്കേസില്‍ ഏജന്‍സി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ മേധാവിയായിരിക്കെ കല്‍ക്കരിപ്പാട വിതരണ അഴിമതിക്കേസ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് സിന്‍ഹയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

ജേക്കബ് തോമസ് ഇനി തുടരുന്നത് ദുരന്തത്തിൽ കലാശിക്കും

Glint staff

ഹൈക്കോടതി ഉയർത്തിയ വിമർശനങ്ങളും ചില കേസുകളിലെ തീർപ്പുകളും ജേക്കബ് തോമസ്സിന്റെ തീരുമാനങ്ങളും നടപടികളും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നു. അപ്പോൾ ഐ.എ.എസുകാർ പറയുന്നതാണോ അതോ ജേക്കബ് തോമസ് എടുക്കുന്ന നിലപാടാണോ ശരി എന്നതിന്നു  മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.

സംസ്ഥാനത്ത് ‘വിജിലന്‍സ് രാജാ’ണോയെന്ന്‍ ഹൈക്കോടതി; അഴിമതിക്കെതിരെ നടപടിയില്ലെന്ന് വി.എസ്

സംസ്ഥാനത്ത് ‘വിജിലൻസ് രാജാ’ണോ നടക്കുന്നതെന്ന് ഹൈക്കോടതി. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എൻ.ശങ്കർ റെഡ്ഡിയ്ക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിജിലൻസിനും വിജിലൻസ് കോടതികൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം.

 

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസിന്റെ നടപടി ഉചിതമല്ലെന്ന്‍ കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

ജേക്കബ് തോമസ്സിന്റെ അവകാശവാദം ലജ്ജാവഹം

Glint Staff

അഴിമതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് കേരള സമൂഹത്തിന്റെ ഏതാണ്ട് മുഴുവൻ അംഗീകാരത്തോടും വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരുന്ന ഡോ.ജേക്കബ് തോമസ്സിന് ധാർമ്മികമായി ആ സ്ഥാനത്തിരിക്കാനുള്ള അർഹതയിൽ ഇടിവു വന്നിരിക്കുകയാണ്.

ജേക്കബ് തോമസും പിണറായി സര്‍ക്കാറിന്റെ ബാധ്യതയും

Glint Staff

ജേക്കബ് തോമസിന്റെ പ്രതികാര നടപടികളല്ല ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനം ഉപയോഗിച്ച് വ്യക്തികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും അഴിമതിയുടെ രൂപം തന്നെയാണ്.

അഴിമതിക്കേസില്‍ ബി.ജെ.പി നേതാവ് യെദ്ദ്യൂരപ്പയെ കുറ്റവിമുക്തന്‍

ഖനന കമ്പനികളില്‍ നിന്ന്‍ കുടുംബ ട്രസ്റ്റുകള്‍ വഴി കോഴ കൈപ്പറ്റിയെന്ന കേസില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പയെ സി.ബി.ഐ കോടതി ബുധനാഴ്ച കുറ്റവിമുക്തനാക്കി.

വരുണ്‍ ഗാന്ധിയെ ‘വശീകരിച്ച്’ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം; തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് വരുണ്‍

ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയില്‍ നിന്നും ഏതാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം.

ജേക്കബ് തോമസ്സും അഴിമതിയുടെ ശക്തിയും

Glint Staff

സമൂഹം യഥാർഥ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഇല്ലാതാകുന്ന പ്രതിഭാസമാണ് അഴിമതി. സാമൂഹിക പ്രക്രിയ സജീവമായ പശ്ചാത്തലത്തിൽ മാത്രമേ അഴിമതിയിലേർപ്പെടുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നത് ക്രിയാത്മകമാവുകയുള്ളു. അത്തരമൊരു പ്രക്രിയയുടെ പശ്ചാത്തലം വർത്തമാനകാലത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഡോ.തോമസ് ജേക്കബ്ബിനെ പോലുള്ളവരുടെ സാന്നിദ്ധ്യം കരണീയമാകുന്നത്.

Pages