congress party

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്: കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ടപതിയുടെ നടപടിക്കെതിരെ രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്രി യജ്‌നിക് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

യെച്ചൂരിയുടെ ഒന്നാംഘട്ട വിജയം

Glint staff

ബി.ജെ.പിക്ക് ബദലായിട്ടുള്ള പ്രതിപക്ഷ ഐക്യം. അത് അസാധ്യമായൊരു നീക്കമാണെന്ന് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയും നിഷ്‌കരുണം തള്ളിക്കളഞ്ഞ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ പ്രമേയത്തിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമെന്നുള്ളത് അസാധ്യമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

ഇത്രയും ബുദ്ധി ആവശ്യമുണ്ടോ?

Glint staff

ബൗദ്ധിക സാന്നിധ്യത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയിലെ വലിയ രണ്ട് ബുദ്ധിജീവികളാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും. ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാണോ വേണ്ടയോ എന്നുള്ളതാണ്.

കോണ്‍ഗ്രസിന്റേത് തയ്യാറെടുപ്പിന് മുന്നേയുള്ള യുദ്ധപ്രഖ്യാപനം

Glint staff

പാരമ്പര്യത്തിന്റെ ഭാരവും ഭാണ്ഡവും പേറിക്കൊണ്ട് ബി.ജെ.പിയെ നേരിടാം എന്ന ധാരണയില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ മൗഢ്യമായിട്ടേ അതിനെ കരുതാന്‍ കഴിയുകയുള്ളൂ. ഏതൊരു ചെറിയ യുദ്ധത്തിനാണെങ്കിലും, തയ്യാറെടുപ്പുകളാണ് അതിന്റെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.

കോണ്‍ഗ്രസ് സഖ്യം കേരളത്തിലും സി.പി.എമ്മിന് ആലോചിക്കാവുന്നതാണ്

Glint staff

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ  കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.

മേഘാലയയില്‍ കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി

മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 25 സീറ്റുകളിലാണ്  കോണ്‍ഗ്രസ് ലീഡ് തുടരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിപി 11 സീറ്റിലും ബി.ജെ.പി 5 സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്. ആകെ 59 സീറ്റുകളാണ് മേഘാലയയില്‍ ഉള്ളത്.

ചുഴലിക്കാറ്റ്: പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം മാറ്റി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം  പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് നേരത്തേ വേദി പ്രഖ്യാപിച്ചിരുന്നത്.

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

2014 ഡിസംബര്‍ മുതല്‍ 2015 ജൂലൈ വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതികളറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പി.സി.സി അദ്ധ്യക്ഷന്മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

തരുണ്‍ ഗൊഗോയിയെ അസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയേക്കും

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ മാറ്റുന്നതിന് മുന്നോടിയായി എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച അസമിലെത്തും.

ശങ്കരനാരായണനും വക്കവും ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണം: പന്തളം സുധാകരന്‍

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.

Pages