Commonwealth Games

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപത്തിമൂന്നായി

Glint staff

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപത്തിമൂന്നായി. വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും, ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും സ്വര്‍ണം നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം

Glint staff

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രാഹുല്‍ അവാരക്ക് സ്വര്‍ണം. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം നേട്ടം പതിമൂന്നായി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

Glint staff

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 85 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വെങ്കട് രാഹുല്‍ രഗാലയ്ക്ക് സ്വര്‍ണം. 338 കിലോ ഭാരം ഉയര്‍ത്തിയാണ് വെങ്കട ഒന്നാമതെത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി.

കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി

Glint staff

വര്‍ണാഭമായ ചടങ്ങുകളോടെ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ തുടക്കമായി. ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന  ഗെയിംസില്‍ ഇക്കുറി 71 രാജ്യങ്ങളില്‍ നിന്ന് 23 ഇനങ്ങളിലായി 45,000 അത്‌ലറ്റുകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു: പി.ആര്‍ ശ്രീജേഷ് തിരിച്ചെത്തി

Glint staff

ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.  മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നായകനായ ടീമില്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്  തിരിച്ചെത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

കഴിഞ്ഞ തവണ ഡല്‍ഹിയില്‍ ഗെയിംസിന് ആതിഥ്യമരുളിയ ഇന്ത്യയാണ് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന്‍ തുടക്കം

അമ്പെയ്ത്ത്, ടെന്നിസ് എന്നീ ഇനങ്ങള്‍ ഒഴിവാക്കിയതും ഷൂട്ടിംഗ്, ഗുസ്തി എന്നിവയില്‍ മെഡല്‍ ഇനങ്ങളുടെ എണ്ണം കുറച്ചതും കഴിഞ്ഞ തവണ ഡല്‍ഹി ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യയെ ഇത്തവണ സാരമായി ബാധിക്കും.