Christian Churches

സഭയുടെ രാഷ്ട്രീയ അതിജീവനം

സഭയുടെ അസ്തിത്വവും കോൺഗ്രസ്സ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നിശ്ചയിക്കുന്ന ജീവൻമരണപ്പോരാട്ടമാണ് സഭയെ സംബന്ധിച്ചിടത്തോളം ഈ പൊതുതിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ, ഹൈക്കോടതി പരാമര്‍ശത്തെ ജനകീയ കോടതിയ്ക്ക് വിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തിലുള്ളത് അത്യുഗ്രശേഷിയുള്ള രാഷ്ട്രീയ താൽപ്പര്യം.

ക്രിസ്ത്യന്‍ സഭകള്‍ എല്‍.ഡി.എഫിലെ സഖ്യകക്ഷിയോ?

കേരള രാഷ്ട്രീയത്തിൽ ജാതിയും മതങ്ങളും ഇടപെടുന്നത് പുതുമയല്ലെങ്കിലും രാഷ്ട്രീയവും മതവും തമ്മിലുള്ള ബാന്ധവം രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വഭാവം കൈവരിച്ചിരുന്നില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കയറിക്കൂടുക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി സ്ഥാനാർഥികളെ മത്സരിപ്പിച്ചതിന്റെ പേരിലും കൂടിയാകാനിടയുണ്ട്.