സെന്‍കുമാറിനെ പോലെ അവസാനം വരെ നിയമപോരാട്ടം നടത്താന്‍, അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ച പോലെ, ജീവിതപ്രാരാബ്ധങ്ങളില്‍ കഴിയുന്ന മറ്റെല്ലാ ഉദ്യോഗസ്ഥര്‍ക്കും സാധിക്കണമെന്നില്ല. അതുകൊണ്ട് അവരെക്കൂടി ബഹുമാനിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വം.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, അവര്‍ സഹപ്രവര്‍ത്തകര്‍ ആയാല്‍ പോലും, സംരക്ഷിക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊളോണിയല്‍ കാലത്തെ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും മാറ്റാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസ്ഥാനസ്വാധീനത്തിലൂടെ സർവ്വീസ് സംഘടനകളെ നവീകരിക്കുന്നതിനേക്കാൾ എളുപ്പം ഇപ്പോൾ സർവ്വീസ് സംഘടനകളുടെ പ്രവർത്തനമാറ്റത്തിലൂടെ തന്റെ പ്രസ്ഥാനത്തിലേക്കും അതുവഴി സമൂഹത്തിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ അനുയോജ്യമായ സാഹചര്യമാണ് പിണറായി വിജയന് കൈവന്നിരിക്കുന്നത്.
തീരുമാനങ്ങളും പദ്ധതികളും ചുവപ്പുനാടയില്‍ കുടുങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ ആയി തന്നെ നേരില്‍ വിളിക്കാനോ ഇ-മെയില്‍ ചെയ്യാനോ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.