BJP

മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി

മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു...............

ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു.മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാജി. നാളെ വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്നാവിസ്...........

അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

മഹാരാഷ്ട്ര മന്ത്രിസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അജിത് പവാര്‍  ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍  ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി......

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി.വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്..............

മഹാരാഷ്ട്ര കേസില്‍ സൂപ്രീംകോടതി ഉത്തരവ് നാളെ

മഹാരാഷ്ട്ര കേസില്‍ സൂപ്രീംകോടതിയില്‍ നടന്ന ഒന്നരമണിക്കൂര്‍ നിണ്ടുനിന്ന വാദം പൂര്‍ത്തിയായി.മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ എന്ന്  നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി....

മഹാരാഷ്ട്ര കേസ് നാളത്തേക്ക് മാറ്റി സുപ്രീംകോടതി, കത്തുകള്‍ പരിശോധിക്കും

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലര്‍ച്ചെയുള്ള സത്യപ്രതിജ്ഞയും സര്‍ക്കാര്‍ രൂപീകരണ നീക്കവും  ചോദ്യം ചെയ്ത് എന്‍സിപിയും ശിവസേനയും  കോണ്‍ഗ്രസും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വാദം കേട്ടത് .കപില്‍ സിബല്‍ വാദം ആരംഭിച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണ്. ബി.ജെ.പി ധൃതിപിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചു.....

മഹാരാഷ്ട്രീയം:സുപ്രീകോടതിയില്‍ ഹരജികളുടെ വാദം തുടങ്ങി

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമാണ് ഹരജി സമര്‍പ്പിച്ചത്.ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്...

അജിത് പവാറിനെ തള്ളി ശരത് പവാര്‍ ; പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന

ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന്  എന്‍സിപി നേതാവ് ശരത് പവാര്‍. എന്‍സിപിയുടെ അറിവോടെയല്ല അജിത് പവാറിന്റെ നീക്കമെന്നാണ് ശരത് പവാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.ശിവസേനയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് ശരത് പവാറിന്റെ പ്രതികരണം.......... 

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രി ; എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍  ബി.ജെ.പി - എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധിക്കാരത്തില്‍. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ അജിത് പവാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും ചുമലതയേറ്റു.പുലര്‍ച്ചെ 5.47-നാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്......

ബി.ജെ.പിയുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് ശിവസേന

ബി.ജെ.പിയുമായുള്ള സഖ്യസാധ്യത പൂര്‍ണമായും തള്ളിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്ര ഭരണത്തിനായി എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിച്ചുക്കൊണ്ടിരിക്കവെയാണ് ബി.ജെ.പിയുമായി ഇനിയൊരു സഖ്യത്തിനില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞത്..............

Pages